സൗദിയിൽനിന്നെത്തിച്ച യുവാവിന്റെ മൃതദേഹം മാറി; പകരമെത്തിച്ചത്‌ ശ്രീലങ്കൻ യുവതിയുടേത്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

സൗദിയിൽനിന്നെത്തിച്ച യുവാവിന്റെ മൃതദേഹം മാറി; പകരമെത്തിച്ചത്‌ ശ്രീലങ്കൻ യുവതിയുടേത്‌

പത്തനംതിട്ട> സൗദിയിൽനിന്ന്‌ നാട്ടിലെത്തിച്ച യുവാവിന്റെ മൃതദേഹം മാറി. പകരം ശ്രീലങ്കൻ യുവതിയുടെ മൃതദേഹമാണ്‌ എത്തിച്ചത്‌.

കഴിഞ്ഞ 28ന്‌ മരിച്ച കോന്നി കുമ്മണ്ണുർ സ്വദേശി റഫിഖി(29)ന്റെ മൃതദേഹമാണ്‌ മാറിപോയത്‌. വീട്ടിലെത്തിച്ച മൃതദേഹമടങ്ങുന്ന പെട്ടി സംസ്‌കാര ചടങ്ങുകൾക്കായി തുറന്നപ്പോളാണ്‌ വിവരമറിഞ്ഞത്‌. പെട്ടിയുടെ മേൽ ഉണ്ടായിരുന്ന അഡ്രസെല്ലാം റഫീഖിന്റേത്‌ തന്നെയായിരുന്നു.

മൃതദേഹം എംബാം ചെയ്യാൻ കൊണ്ടുപോകുമ്പോൾ മാറിയിരുന്നില്ലെന്ന്‌ സൗദിയിലുള്ള സുഹൃത്തുക്കൾ അറിയിച്ചു. എംബാം ചെയ്‌ത മൃതദേഹം പെട്ടിയിലാക്കുന്ന സമയത്താകാം മാറിയതെന്ന്‌  കരുതുന്നു.

ശ്രീലങ്കൻ യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി.



from Kerala || Deshabhimani ​Online ​News https://ift.tt/2TTpEez
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages