കോട്ടയത്ത്‌ പി ജെ ജോസഫിനെ വേണ്ടെന്ന്‌ കേരള കോൺഗ്രസ്‌ ജില്ലാ ഘടകം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

കോട്ടയത്ത്‌ പി ജെ ജോസഫിനെ വേണ്ടെന്ന്‌ കേരള കോൺഗ്രസ്‌ ജില്ലാ ഘടകം

കോട്ടയം> കോട്ടയം മണ്ഡലത്തിൽ യുഡിഎഫ്‌ സ്‌ഥാനാർത്ഥിയായി പി ജെ ജോസഫിനെ ആവശ്യമില്ലെന്ന്‌  കേരള കോൺഗ്രസ്‌ എം ജില്ലാ ഘടകം.

കോട്ടയത്ത്‌ പി ജെ ജോസഫ്‌ സ്വീകാര്യനല്ലെന്നും പ്രവർത്തകരുടെ വികാരം കണക്കിലെടുക്കണമെന്നും ജില്ലാ ഘടകം പ്രസിഡന്റ്‌ സണ്ണി തെക്കേടം പറഞ്ഞു. ഈ ആവശ്യം പാർടി ചെയർമാൻ കെ എം മാണിയെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.

കേരള കോൺഗ്രസിനുള്ള കോട്ടയം സീറ്റ്‌ പി ജെ ജോസിന്‌ നൽകുമെന്നുള്ള സൂചനകളെ തുടർന്നാണ്‌ ജില്ലാ ഘടകത്തിന്റെ ഇടപെടൽ. കേരള കോൺഗ്രസ്‌ രണ്ട്‌ സീറ്റാണ്‌ യുഡിഎഫിൽ ആവശ്യപ്പെട്ടിട്ടുള്ളത്‌.  എന്നാൽ അതിന്‌ സാധ്യതയില്ലാത്തതിനാൽ നിലവിലുള്ള കോട്ടയം സീറ്റ്‌ തങ്ങൾക്ക് വേണമെന്ന്‌ പി ജെ ജോസഫ്‌ വിഭാഗം ആവശ്യപ്പെട്ടിരുന്നു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2Uwj2iG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages