കേരള കോൺഗ്രസിലെ കലാപം: കോൺഗ്രസിന്റെ കുതന്ത്രം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

കേരള കോൺഗ്രസിലെ കലാപം: കോൺഗ്രസിന്റെ കുതന്ത്രം


തിരുവനന്തപുരം
കേരള കോൺഗ്രസിൽ മറ്റൊരു പിളർപ്പിന‌് കൂടി വളമിടുമ്പോഴും മാണിയെയും ജോസഫിനെയും തള്ളാതെയുള്ള അടവ‌് നയമാണ‌് കോൺഗ്രസിന്റേത‌്. മാണിയോട‌് ഏറ്റുമുട്ടി അടിതെറ്റിയെത്തിയ ജോസഫിന്റെ മുറിവ‌് ഉണക്കാൻ മാർഗം ആരാഞ്ഞപ്പോഴും സ്ഥാനാർഥി കാര്യത്തിൽ പുനർചിന്തനം ദുഷ‌്ക്കരമാണെന്ന സൂചനയാണ‌്  കോൺഗ്രസ‌് നേതാക്കൾ നൽകിയത‌്. തെരഞ്ഞെടുപ്പ‌് കഴിയുംവരെ മാണിയെയും ജോസഫിനെയും പിണക്കാതിരിക്കുക,  പിന്നീട‌് ഇരുകൂട്ടരെയും മുറിച്ച‌് ചേർത്ത‌്പിടിച്ച‌്  യുഡിഎഫിൽ നിർത്തുക. ഇതാണ‌് കോൺഗ്രസ‌് മെനയുന്ന കരുനീക്കം.

കോട്ടയത്തെ സ്ഥാനാർഥിയെ പിൻവലിക്കാൻ കെഎം മാണിക്കുമേൽ സമ്മർദ്ദം ചെലുത്താനാകില്ലെന്ന‌് കോൺഗ്രസിന‌് ബോധ്യമാണ‌്. ജോസഫിനെ സ്ഥാനാർഥിയാക്കണമെന്ന‌് ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മാണിയോട‌് നേരത്തേ സൂചിപ്പിച്ചതുമാണ‌്. എന്നാൽ ഇക്കാര്യത്തിൽ ഒരു വിട്ടുവിഴ‌്ചയുമില്ലെന്ന‌് മാണി വ്യക്തമാക്കി.  രണ്ട‌് സീറ്റിനു വേണ്ടിയുള്ള കേരള കോൺഗ്രസിന്റെ ആവശ്യവും കോൺഗ്രസ‌് തള്ളി. അപ്പോഴും പിജെ ജോസഫ‌് പ്രതീക്ഷ കൈവിട്ടില്ല. സ്ഥാനാർഥി നിർണ്ണയത്തിനായി ചേർന്ന പാർലമെന്ററി ബോർഡ‌്, സ‌്റ്റിയറിങ‌് കമ്മിറ്റി എന്നിവയിൽ മാണിയും ജോസ‌് കെ മാണിയും ഒരുക്കിവച്ച കെണി പക്ഷെ ജോസഫ‌് കണ്ടില്ല. ഇത‌് ചൂണ്ടിക്കാട്ടിയാണ‌് കഴിഞ്ഞ ദിവസം മാണിയും മകനും കോൺഗ്രസ‌് നേതാക്കളുടെ വായടപ്പിച്ചത‌്. സ‌്റ്റിയറിങ‌് കമ്മിറ്റിയിൽ സ്ഥാനാർഥിയാകണമെന്ന‌് ആവശ്യപ്പെടാതിരുന്ന ജോസഫ‌് അന്തിമതീരുമാനം മാണിക്ക‌് വിടാനുള്ള നിർദേശത്തെ പിന്തുണയ‌്ക്കുകയും ചെയ‌്തു.

കോൺഗ്രസ‌് കരുതലോടെ നീങ്ങുമ്പോഴും മാണിയോട‌് പകതീർക്കാനുള്ള അവസരം തേടുകയാണ‌്. യുഡിഎഫുമായി അകന്ന മാണിയെ അനുനയിപ്പിച്ച‌് യുഡിഎഫിൽ തിരികെ എത്തിക്കാൻ മുൻകൈ എടുത്തത‌് പിജെ ജോസഫ‌് ആണ‌്. കോൺഗ്രസിനും യുഡിഎഫിനും ഇക്കാര്യത്തിൽ ജോസഫിനോട‌് വല്ലാത്ത കടപ്പാടുമുണ്ട‌്. 2010ൽ എൽഡിഎഫ‌് വിട്ട‌്  മാണി ഗ്രൂപ്പിൽ ലയിക്കാനുള്ള കോൺഗ്രസിന്റെ എതിർപ്പിനെ തള്ളിയാണ‌് ജോസഫിനെ അന്ന‌് മാണി യുഡിഎഫിലേക്ക‌് ആനയിച്ചത‌്. 22 വർഷത്തിന‌് ശേഷമുള്ള ജോസഫിന്റെ മടങ്ങി വരവിനെ ആദ്യം എതിർത്തെങ്കിലും കോൺഗ്രസിന‌് പിന്നീട‌് മാണിയെക്കാൾ വിശ്വസ്ഥൻ ജോസഫ‌് ആയി മാറി. ബാർ കോഴ കേസിന്റെയും സോളാർ അഴിമതിയുടെയും സന്ദർഭത്തിൽ യുഡിഎഫ‌് നേതൃത്വത്വം മാണിയെക്കാൾ അടുപ്പം പുലർത്തിയത‌് ജോസഫിനോടായിരുന്നു.

രാഷ‌്ട്രീയേതര കാരണം പറഞ്ഞാണ‌് പി ജെ ജോസഫ‌് 2010ൽ എൽഡിഎഫ‌് വിട്ടത‌്. ആ ജോസഫ‌് ഇന്ന‌് മാണിയിൽ നിന്ന‌ുള്ള നീതികേടിന്റെയും പകവീട്ടലിന്റെയും ദുരനുഭവമാണ‌് വിവരിക്കുന്നത‌്. മാണിയുമായി വഴി പിരിയാതെ ഇനി ജോസഫിന‌് മുന്നോട്ടുപോകാൻ കഴിയില്ലെന്നത‌് യാഥാർഥ്യമാണ‌്. മാണിയെ തള്ളിപ്പറയുന്നതിൽ കോൺഗ്രസ‌് നേതൃത്വവും ഉള്ളാലേ സന്തോഷിക്കുകയാണ‌്. ജോസഫിനെ ആയുധമാക്കി മാണിയെയും അതുവഴി ജോസ‌് കെ മാണിയെയും ദുർബലരാക്കുക എന്നതാണ‌് കോൺഗ്രസ‌ിന്റെ കണക്ക‌്കൂട്ടൽ. കേന്ദ്രത്തിൽ  അടുത്ത സർക്കാരിൽ ജോസിനെ മുന്നിൽ നിർത്തി മാണി നടത്തുന്ന നീക്കമാണ‌് കോൺഗ്രസിനെ ഭയപ്പെടുത്തുന്നത‌്. മന്ത്രിസ്ഥാനത്തിന‌് വേണ്ടി ബിജെപിയോടൊപ്പം ചേരാനും മാണി ഗ്രൂപ്പ‌് മടിക്കില്ലെന്ന‌് അവർക്ക‌് അറിയാം. അതേസമയം കോട്ടയത്തെ സ്ഥാനാർഥിയെ പിൻവലിപ്പിക്കണമെന്ന‌് ആവശ്യപ്പെട്ടാൽ സഭയിൽ നിന്നും തിരിച്ചടിയുണ്ടാകുമെന്നും കോൺഗ്രസ‌് ഭയക്കുന്നു.

പാർടി പിളർത്താനുള്ള ജോസഫിന്റെ ശ്രമത്തിന‌് ഇപ്പോൾ പിന്തുണ നൽകിയാൽ മാണിയുടെ കടുത്ത രോഷത്തിന‌് പാത്രമാകും. ഇത‌് കൂടി മുന്നിൽക്കണ്ടാണ‌് ജോസഫിനെയും മാണിയെയും അനുനയിപ്പിച്ച‌് കൂടെ നിർത്തുക എന്ന തന്ത്രം കോൺഗ്രസ‌് പുറത്തെടുക്കുന്നത‌്. തെരഞ്ഞെടുപ്പ‌് കഴിഞ്ഞ‌് മാണിയും ജോസഫും പിരിഞ്ഞാലും യുഡിഎഫിൽ തന്നെ ഇരുവരെയും ഉറപ്പിച്ചുനിർത്താനാണ‌്  ശ്രമം. തലസ്ഥാനത്ത‌് കോൺഗ്രസ‌് നേതാക്കളുമായി പി ജെ ജോസഫ‌് ചർച്ച നടത്തിയ അതേ സമയത്ത‌് തന്നെയാണ‌് ഒരു വിട്ടുവീഴ‌്ചയ‌്ക്കുമില്ലെന്ന‌് ജോസ‌് കെ മാണി നിലപാട‌് ആവർത്തിച്ചത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2TAaOtm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages