ആലുവ> മദ്യപിച്ച് ബഹളം വച്ചത് ചോദ്യംചെയ്‌ത ഡോക്‌ടറെ അയല്‍വാസിയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. കൊച്ചി അമൃത ആശുപത്രിയിലെ റേഡിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ രാജശേഖരനാണ് മര്‍ദ്ദനമേറ്റത്. ചെവിക്ക് ഗുരുതരമായി പരിക്കേറ്റു. ആലുവ ഏലൂക്കരയിലെ ആംബല്‍ വില്ലയിലാണ് ഡോക്‌ടറും കുടുംബവും താമസിക്കുന്നത്. ഇവരുടെ അയല്‍വാസിയായ വിജുവാണ് മര്‍ദ്ദനം അഴിച്ചുവിട്ടത്.
കഴിഞ്ഞ ദിവസം രാത്രിയോടെ സുഹൃത്തുക്കളുമായി വീട്ടിലെത്തി പുലരുവോളം വിജു മദ്യപിച്ചിരുന്നു. വലിയ ബഹളവുമുണ്ടാക്കി. രാവിലെ ഇത് ചോദ്യം ചെയ്‌ത ഡോക്ടര്‍ക്കുനേരെ വിജുവും സുഹൃത്തുക്കളും തട്ടിക്കയറുകയായിരുന്നു. ഇടക്കിടയ്ക്ക് മദ്യസല്‍ക്കാരം നടത്തി വലിയ ബഹളം ഇയാള്‍ വയ്ക്‌കാറുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.
സംഭവത്തില്‍ ബിനാനിപുരം പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തത്. വിജു ഒളിവിലാണ്
from Kerala || Deshabhimani Online News https://ift.tt/2HCXnSj
via IFTTT
No comments:
Post a Comment