സാന്ത്വന പരിചരണ രംഗത്തും മാരാരിക്കുളം മാതൃക: ഡോ.തോമസ് ഐസക്ക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

സാന്ത്വന പരിചരണ രംഗത്തും മാരാരിക്കുളം മാതൃക: ഡോ.തോമസ് ഐസക്ക്

മാരാരിക്കുളം > കിടപ്പുരോഗികള്‍ക്ക് സാന്ത്വനവും പരിചരണവും ഉറപ്പുവരുത്തി  സമ്പൂര്‍ണ്ണ പാലിയേറ്റീവ് ഗ്രാമമാകുവാന്‍ മാരാരിക്കുളം തയ്യാറെടുക്കുകയാണെന്ന് ഡോ.ടി.എം.തോമസ് ഐസക്ക് പറഞ്ഞു. മാരാരിക്കുളം ഏരിയായിലെ 4 ഗ്രാമ പഞ്ചായത്തുകളിലാണ് സമ്പൂര്‍ണ്ണ പാലിയേറ്റീവ് പദ്ധതി നടപ്പിലാക്കുക. ജീവതാളം പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പദ്ധതി കേരളത്തിന് മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി മാരാരിക്കളം തെക്ക് പഞ്ചായത്തിലെ കിടപ്പു രോഗികളെ തോമസ് ഐസക്ക് സന്ദര്‍ശിച്ചു. സാന്ത്വനത്തോടൊപ്പം മരുന്നും ഭക്ഷണവും വസ്ത്രവും നല്‍കുന്ന ഒരു സമഗ്ര പദ്ധതിയാണിതെന്നും ഐസക്ക് പറഞ്ഞു. ഡോ. സൈറു ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ഡോ. റെന്‍ജില്‍,ജീവതാളം കണ്‍വീനര്‍ അഡ്വ.ആര്‍.റിയാസ്, കെ.ജി.രാജേശ്വരി, ശിഖിവാഹനന്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

മാരാരിക്കുളത്ത് 80 വാര്‍ഡുകളിലായി 463 കിടപ്പുരോഗികളാണുള്ളത്. ഓരോ രോഗിയെയും സംബന്ധിച്ച വിശദമായ വിവരങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. 30 ടീമായിട്ടാണ് രോഗീ സന്ദര്‍ശനം നടത്തുക. ഡോക്ടര്‍, നഴ്‌സുമാര്‍, ഫിസിയോ തെറാപ്പിസ്റ്റ്, ആരോഗ്യസേന അംഗങ്ങള്‍ എന്നിവര്‍ ഓരോ ടീമിലും ഉണ്ടാവും. പ്രഷര്‍, ഷുഗര്‍ എന്നിവ പരിശോധിക്കാനുള്ള ക്രമീകരണവും ഉണ്ടാവും. ഒന്നാംഘട്ട അവലോകനത്തിന് ശേഷം ഒരു വാര്‍ഡിന് ഒരു ടീം എന്ന നിലയില്‍ സംവിധാനം ഉണ്ടാകുമെന്ന് ജീവതാളം ഭാരവാഹികള്‍ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി മാരാരിക്കുളത്ത് ഒരു വാര്‍ ഡില്‍ 10 പേര്‍ വീതം തയ്യാറാക്കി 800 ആരോഗ്യ സേനാംഗങ്ങളെ പരിശീലിപ്പിക്കുമെന്ന് ജീവതാളംചെയര്‍മാന്‍ കെ.ഡി.മഹീന്ദ്രനും കണ്‍വീനര്‍ അഡ്വ.ആര്‍.റിയാസും പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2GXffI3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages