കോഴിക്കോട്> ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും കോൺഗ്രസ‌് സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട വിദ്യാ ബാലകൃഷ്ണനെതിരെ പോസ്റ്ററുകള്‍. വിദ്യാ ബാലകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് മേഖലയില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
സ്വയമേ എതിരാളിക്ക് കീഴടങ്ങുന്ന നടപടി നേതൃത്വം ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വടകര മണ്ഡലത്തിലാണ് ‘സേവ് കോൺഗ്രസ്’ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായ വിദ്യ ബാലകൃഷ്ണനെ വടകര ലോക് സഭാ മണ്ഡലത്തിൽ നിർത്താനായി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം വാർത്തകൾ വന്നിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2Hs4NbE
via IFTTT
No comments:
Post a Comment