മൃദുഹിന്ദുത്വം കോൺഗ്രസിനെ ശിഥിലമാക്കും: കോടിയേരി ബാലകൃഷ്ണൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

മൃദുഹിന്ദുത്വം കോൺഗ്രസിനെ ശിഥിലമാക്കും: കോടിയേരി ബാലകൃഷ്ണൻ

കേരളത്തിൽ കോൺഗ്രസുകാർ ബിജെപി സ്ഥാനാർഥിയാകുന്ന സാഹചര്യം സൃഷ്ടിച്ചത‌്  ശബരില വിഷയത്തിൽ കോൺഗ്രസ‌് സ്വീകരിച്ച മൃദുഹിന്ദുത്വ നിലപാടാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിക്കും കെപിസിസി  നേതാക്കൾക്കും ക്ലാസെടുക്കുന്ന ഡോ. കെ എസ‌് രാധാകൃഷ്ണനാണ‌് ബിജെപി പട്ടികയിലെ ഒരു സ്ഥാനാർഥി. മൃദുഹിന്ദുത്വം മൂലം കോൺഗ്രസ‌് ശിഥിലമാകും. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ‌്തവരാണ‌് കോൺഗ്രസും ആർഎസ‌്എസും. പിന്നീട‌്  ആർഎസ‌്എസ‌് നിലപാട‌് മാറ്റിയപ്പോൾ കോൺഗ്രസും മാറ്റി.  ആർഎസ‌്എസിന്റെ  നാമജപഘോഷയാത്രയിൽ പങ്കെടുക്കാൻ കോൺഗ്രസുകാർക്ക‌് അനുവാദംനൽകി. അതോടെ ബിജെപിയിലേക്ക‌് കോൺഗ്രസ‌് നേതാക്കളുടെ ഒഴുക്കുണ്ടായി. കെപിസിസി അംഗം കെ രാമൻനായരും വനിതാകമീഷൻ അംഗമായ ജെ പ്രമീളാദേവിയും എഐസിസി വക്താവ‌് ടോം വടക്കനുമൊക്കെ ബിജെപിയിലേക്കുപോയി.

അഞ്ചു മണ്ഡലങ്ങളിൽ കോൺഗ്രസിനെ സഹായിക്കാൻ ദുർബല സ്ഥാനാർഥികളെയാണ‌്  ആർഎസ‌്എസ‌് നിർത്തിയത‌്. കൊല്ലത്തെ  അവരുടെ സ്ഥാനാർഥിയെ ബിജെപിക്കാർക്കുപോലും അറിയില്ല. വടകരയിൽ ബിജെപിക്ക‌് തൃപ്തിയില്ലാത്ത സ്ഥാനാർഥിയാണ‌്.കോഴിക്കോട്ടും വോട്ടു സമാഹരിക്കാൻ കഴിയുന്നയാളല്ല സ്ഥാനാർഥി.  കണ്ണൂരിൽ എക്കാലത്തും വോട്ട‌് കെ സുധാകരനു ചെയ്യുകയാണ‌് ബിജെപിയുടെ പതിവ‌്.  എറണാകുളത്തെ  അൽഫോൺസ‌് ബിജെപിക്കാർക്ക‌് അനഭിമതനാണ‌്.

മുല്ലപ്പള്ളി കോ–-ലീ–-ബീ സഖ്യത്തിന്റെ പ്രചാരകൻ
ആർഎസ‌്എസ്സുകാരുമായി തങ്ങൾ ഒരിക്കലും കൂട്ടുകൂടിയിട്ടില്ലെന്നാണ‌് ഉമ്മൻചാണ്ടി പറയുന്നത‌്. 1980ൽ  കാസർകോട‌് ലോകസഭാ മണ്ഡലത്തിൽ  അന്നത്തെ ജനതാപാർട്ടിയിലെ ഒ രാജഗോപാലാണ‌്  യുഡിഎഫ‌് സ്ഥാനാർഥിയായത‌്. പെരിങ്ങളം നിയമസഭാ മണ്ഡലത്തിൽ കെ ജി മാരാരായിരുന്നു യുഡിഎഫ‌് സ്ഥാനാർഥി. ഇപ്പോഴത്തെ മന്ത്രി എ കെ ശശീന്ദ്രനായിരുന്നു എതിർസ്ഥാനാർഥി. വടകരയിലും ബേപ്പൂരിലും  കോ–-ലീ–-ബി സഖ്യത്തിന്റെ പ്രചാരകനായിരുന്നു കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ കരുണാകരന്റെ നേതൃത്വത്തിൽ ആ സഖ്യമുണ്ടാക്കുമ്പോൾ എ കെ ആന്റണിയായിരിന്നു കെപിസിസി പ്രസിഡന്റ‌്. സംശയമുള്ളവർ കെ ജി മാരാരുടെ ആത്മകഥ വായിക്കണം. അഭിമന്യുവിനെ കൊന്ന എസ‌്ഡിപിയുടെ  വോട്ട‌് വേണ്ടെന്നാണ‌് എൽഡിഎഫിന്റെ  നിലപാട‌്. ഉമ്മൻചാണ്ടി അതുപറയാൻ തയ്യാറാകുമോ? അഭിമന്യു ചുവരിൽ എഴുതിയ വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യമാണ‌് തങ്ങൾ പ്രചരിപ്പിക്കുന്നത‌്.എൻഎസ‌്എസ‌് തങ്ങളുടെ ശത്രുവല്ല.  അവർ സമദൂരത്തിൽ നിൽക്കുമെന്നാണ‌് കരുതുന്നത‌്.  വെള്ളാപ്പള്ളിക്ക‌് അദ്ദേഹത്തിന്റെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട‌്. നവോത്ഥാനമൂല്യ സംരക്ഷണസമിതിയിൽ ഉള്ളവർക്കും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കാമെന്ന‌്  ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു. പത്തനംതിട്ടയിൽ  ഒരു  സമുദായ സംഘടനയുടെ അംഗീകാരം കിട്ടാത്തതുകൊണ്ടാണ‌് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

 

അങ്ങനെയെങ്കിൽ കരുണാകരനും കൊലയാളിയല്ലെ?
കേസിൽ പ്രതിയാകുന്നവർ കൊലയാളികളാണെങ്കിൽ കരുണാകരനെപ്പറ്റിയും അങ്ങനെ പറയാമോയെന്ന‌്  കെ മുരളീധരനോട‌്  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ  ചോദിച്ചു.  കെ കരുണാകരനും കേസിൽ പ്രതിയായിരുന്നല്ലോ. കരുണാകരൻ  ശിക്ഷിക്കപ്പെടാത്തുകൊണ്ട‌് അങ്ങനെ വിളിക്കാനാകില്ല. പി ജയരാജനും ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. പി ജയരാജന‌് വടകരയിൽ 50 ശതമാനത്തിൽ കൂടുതൽ വോട്ട‌് കിട്ടും. അദ്ദേഹത്തിനെതിരെ ഇത്തരം കൂട്ടുകെട്ടുകൾ ഉണ്ടാകുമെന്ന‌് കണക്കുകൂട്ടിത്തന്നെയാണ‌് സ്ഥാനാർഥിയാക്കിയത‌്.

പാർടി ഓഫീസിലെ പീഡനം എന്നു പ്രചരിപ്പിക്കുന്ന സംഭവത്തിൽ പാർടി അംഗങ്ങൾക്കോ അടുപ്പമുള്ളവർക്കോ ഒരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ പാർടിതല അന്വേഷണമില്ല. പൊലീസ‌് അന്വേഷിച്ച‌് നടപടിയെടുക്കട്ടെ. ഒരാൾക്കും പാർടി സംരക്ഷണം കൊടുക്കുന്നില്ല.

ഒരു വിരൽ പാർട്ടിക്കെതിരെ ചൂണ്ടുമ്പോൾ നാലുവിരൽ തങ്ങൾക്കെതിരെ ചൂണ്ടുന്നുവെന്നു ആരോപണകർത്താക്കൾ മനസ്സിലാക്കണം. നിലമ്പൂരിൽ പാർടി- ഓഫീസിൽ രാധയെ ബലാത്സംഗം ചെയ‌്ത‌് കൊലപ്പെടുത്തിയ കോൺഗ്രസിന്റെ നേതാവായ ചെന്നിത്തല സ്വയം ചികിത്സ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2UOEkrO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages