തിരുവനന്തപുരം> ബിഡിജെഎസിന്റെ മൂന്ന് സീറ്റുകളിലേക്ക് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. തൃശൂർ, വയനാട് മണ്ഡലങ്ങൾ ഒഴിവാക്കി മാവേലിക്കര, ആലത്തൂർ, ഇടുക്കി മണ്‌ഡലങ്ങളിലേക്കുള്ള സ്‌ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. എൻഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസിന് അഞ്ച് സീറ്റാണുള്ളത്.അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ സീറ്റ് ബിജെപിയുമായി വെച്ചുമാറാൻ തയ്യാറാണെന്നും തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.
മാവേലിക്കരയിൽ തഴവ സഹദേവൻ, ഇടുക്കിയിൽ ബിജു കൃഷ്‌ണൻ,ആലത്തൂരിൽ ടി വി ബാബു എന്നിവരാണ് സ്‌ഥാനാർത്ഥികൾ. തൃശൂരിൽ തുഷാർ വെള്ളാപ്പള്ളി നിൽക്കുമെന്നാണ് സൂചന. എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിൽ നിൽക്കുയാണെങ്കിൽ തുഷാർ വയനാട്ടിൽ മത്സരിക്കുകയോ സീറ്റ് വിട്ടുനൽകുകയോ വെച്ചുമാറുകയോ ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ടയിൽ ബിജെപി സ്‌ഥാനർത്ഥിയെ പ്രഖ്യാപിച്ചശേഷം ബിഡിജെഎസ് സ്‌ഥാനർത്ഥികളെ പ്രഖ്യാപിക്കാമെന്നായിരുന്നു ബിഡിജെഎസിന്റെ നിലപാട്. തുടർന്ന് ബിജെപി കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്‌ഥാനർത്ഥിയാക്കി. അതേസമയം മത്സരിച്ച് പരാജയപ്പെട്ടാൽ രാജ്യസഭാ സീറ്റ് നൽകണമെന്ന് തുഷാർ വെള്ളാപ്പള്ളി നിർബന്ധം പിടിക്കുന്നതാണ് സ്‌ഥാനാർത്ഥി പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.
തൃശൂർ സീറ്റിൽ രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്നും മറ്റൊരുപാധിയും ബിജെപിക്കുമുന്നിൽ വെച്ചിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് വേണ്ട എല്ലാ പ്രാതിനിധ്യവും ബിജെപിയുടെ കേന്ദ്രനേതൃത്വം നൽകിയിട്ടുണ്ടെന്നും സീറ്റുകളിൽ യാതൊരു തർക്കവും ഇല്ലെന്നും തുഷാർ പറഞ്ഞു.
ബിജെപി കേന്ദ്ര നേതൃത്വം ബിഡിജെഎസിന് സ്ഥാനങ്ങൾ നൽകുന്നതിൽ വ്യക്തമായ ഉറപ്പ് നൽകിയിട്ടുണ്ട്. ബോർഡ്, കോർപറേഷൻ പദവികളും കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസൽ പദവിയുമാണ് ഉറപ്പ് നൽകിയത്. കഴിഞ്ഞ തവണ സ്ഥാനങ്ങൾ നൽകാതിരുന്ന പശ്ചാത്തലത്തിലാണ് കൃത്യമായ ഉറപ്പ് ഇത്തവണ വാങ്ങിയത്. രാഹുലിന് വടക്കേ ഇന്ത്യ ഭദ്രമല്ലാത്തതിനാലാണ് സുരക്ഷിതമണ്ഡലം ദക്ഷിണേന്ത്യയിൽ തേടുന്നതെന്നും തുഷാർ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2TAFgyt
via IFTTT
No comments:
Post a Comment