Read more: https://ift.tt/2VqaNVi
ചവറ > വാക്കേറ്റത്തിനിടയിലുണ്ടായ സംഘർഷത്തിൽ മർദ്ധനമേറ്റ് ചികിത്സയിലായിരുന്ന ഐടിഐ വിദ്യാര്‍ഥി മരിച്ചു. തേവലക്കര അരിനല്ലൂര്‍ ചിറക്കാലക്കോട്ട് കിഴക്കതില്‍ രാധാകൃഷ്‌ണപിളളയുടെയും രജനിയുടെയും മകന്‍ രഞ്ജിത് (18) ആണ് മരിച്ചത്. കഴിഞ്ഞ 14-ന് രാത്രിയിലായിരുന്നു സംഭവങ്ങളുടെ തുടക്കമെന്ന് ചവറ തെക്കുംഭാഗം പോലീസ് പറഞ്ഞു. കൊല്ലം ജില്ലാ ജയില്‍ വാര്‍ഡനായ വിനീതിന്റെ ബന്ധുവായ പെണ്‍കുട്ടിയെ രഞ്ജിത് ശല്യം ചെയ്‌തത് ചോദിക്കാനെത്തിയതിനെ തുടർന്നാണ് ഇരുവരും തമ്മിൽ സംഘർഷമുണ്ടാകുന്നത്.
ഇതിനിടയിൽ രഞ്ജിത് അബോധവാസഥയിലായതോടെ ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തി വീട്ടില്‍ തിരിച്ചെത്തിച്ചു.എന്നാല്‍ തൊട്ടടുത്ത ദിവസം രഞ്ജിതിന് അസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തി വരുന്നതിനിടെ വ്യാഴാഴ്‌ച മരണമടയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിനീതിനെതിരെ കേസെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2EDycgD
via IFTTT
No comments:
Post a Comment