ഡിസ്പുർ > ലോക്സഭാ തെരഞ്ഞെടുപ്പിൽ അസമിൽ രണ്ട് സീറ്റുകളിൽ സിപിഐ എം സ്ഥാനാർഥികൾ മത്സരിക്കും. ലാഖിംപൂർ, കോക്രജാർ എന്നീ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. എസ്എഫ്ഐ അസം സംസ്ഥാന വൈസ് പ്രസിഡന്റ് ബിരാജ് ദേകയാണ് കോക്രജാറിൽ സ്ഥാനാർഥി. റിട്ടയേർഡ് അധ്യാപകനും സാമൂഹ്യപ്രവർത്തകനുമായ അഗിയ കുമാർ ഹണ്ഡിക് ആണ് ലാഖിംപൂരിൽ സിപിഐ എം സ്ഥാനാർഥി.
സിപിഐ എം അസം സംസ്ഥാന സെക്രട്ടറി ദേബൻ ഭട്ടാചാര്യയാണ് സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചത്. മറ്റ് മണ്ഡലങ്ങളിൽ ശക്തരായ ബിജെപി ഇതര, മതേതര സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലാഖിംപൂരിൽ ഒന്നാംഘട്ടമായ ഏപ്രിൽ 11നും, കോക്രജാറിൽ രണ്ടാംഘട്ടത്തിൽ ഏപ്രിൽ 23നും ആണ് തെരഞ്ഞെടുപ്പ്.
from Kerala || Deshabhimani Online News https://ift.tt/2CoCBlY
via IFTTT
No comments:
Post a Comment