കൊച്ചി> മുൻകാലങ്ങളിൽ രഹസ്യമാക്കി നടത്തിയിരുന്ന എസ്‌ഡിപിഐ ‐ ലീഗ് ധാരണ ഇപ്പോൾ തെളിവോടെ പുറത്തുവന്നിരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ഇത് തന്നെയാണ് ലീഗ് സ്വീകരിച്ചിരുന്ന നിലപാടെന്നും അദ്ദേഹം പറഞ്ഞു. അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാൻ യുഡിഎഫ‌് തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്‌ഡിപിയുടെ പ്രവർത്തനം ആരംഭിക്കുന്ന ഘട്ടത്തിൽ അവരെ സഹായിക്കുന്ന നിലപാട് ലീഗ് സ്വീകരിച്ചിരുന്നു. ലീഗ് അന്ന് ഭരണപങ്കാളിത്തത്തിൽ ഉള്ളതിനാൽ എസ്‌ഡിപിഐ ഉൾപ്പെട്ട പല പ്രധാനപ്പെട്ട കേസുകൾ പിൻവലിച്ചിരുന്നു. പിന്നീട് വലിയ എതിർപ്പൊക്കെ വന്നപ്പോൾ,ആർഎസ‌്എസിന‌് ബദലായ വർഗീയ പാർടി എന്ന നിലയിലേയ‌്ക്ക‌് എസ‌്ഡിപിഐയുടെ പ്രവർത്തനരീതി വന്നപ്പോൾ അൽപം അകൽച്ച പാലിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ‌് മുസ്ലിംലീഗ‌് ശ്രമിച്ചത‌്. എന്നാലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം ഈ രഹസ്യ ധാരണ ഉണ്ടായിരുന്നു. ലീഗ‌് നേതൃത്വം പരസ്യമായി ഇക്കാര്യം നിഷേധിക്കാറുണ്ടെണ്ടങ്കിലും ജനങ്ങൾക്ക‌് പകൽപോലെ സത്യമറിയാം
ഇപ്പോൾ ആ ധാരണ തെളിവടക്കം പിടികൂടി. സിസിടിവി ഒക്കെ ഉള്ളതിനാൽ ഇവർ അവിടെ ഒത്തുകൂടിയത് തെളിവടക്കം പുറത്തുവന്നു. എന്നിട്ടും ചർച്ച നടത്തിയിട്ടില്ല എന്നാണ് പറയുന്നുത്. പിന്നെ എന്തിണാണ് അവർ ഒത്തുകൂടിയത്. തെരഞ്ഞെടുപ്പ് ധാരണയ്‌ക്ക് വേണ്ടിയാണ് ഒത്തുകൂടിയത് ഇതാണ് പ്രശ്‌നം . വർഗീയതയോട് വിട്ടുവീഴ്‌ചയില്ല എന്ന നിലപാട് സ്വീകരിക്കാനാകണം. അത് ഭൂരിപക്ഷ വർഗീയത ആയാലും ന്യൂനപക്ഷ വർഗീയത ആയാലും .എന്നാലെ മതനിരപേക്ഷത സംരക്ഷിക്കാനാകൂ. ഇടതുപക്ഷ നിലപാട് അതാണ്.
നാല് വോട്ടിന് വേണ്ടി വർഗീയതയെ പ്രീണിപ്പിക്കരുത്. നിർഭാഗ്യവശാൽ യുഡിഎഫ് അതാണ് സ്വീകരിച്ച് പോരുന്നത്. അതിന്റെ ഭാഗമായാണ് ടോം വടക്കനെ പോലുള്ളവർ ബിജെപിയിലേക്ക് പോകുന്ന നിലയുണ്ടാകുന്നത്. ഒരു പാഠവും യുഡിഎഫ് ഈ അനുഭവങ്ങളിൽ പഠിക്കുന്നില്ല എന്നതിന്റെ പരിതാപകരമായ തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2HmzMWy
via IFTTT
No comments:
Post a Comment