മുനമ്പത്തുനിന്നും 70 പേരെ നിയമവിരുദ്ധമായി വിദേശത്തേക്ക് കൊണ്ടുപോയ കേസിൽ ഐപിസി 370 (മനുഷ്യക്കടത്ത്) ഉൾപ്പെടുത്താത്തതിന്റെ കാരണമെന്താണെന്ന് ഹൈക്കോടതി. അന്താരാഷ്ട്രതലങ്ങളുള്ള കേസായതിനാൽ കേന്ദ്ര ഏജൻസിക്ക് കേസ് കൈമാറുന്ന കാര്യം ആലോചിക്കാത്തത് എന്താണെന്നും ജസ്റ്റിസ് ബി സുധീന്ദ്രകുമാർ ചോദിച്ചു.
കേസിലെ മൂന്നാം പ്രതിയും ബോട്ടുടമയുമായ അനിൽകുമാർ, ഏഴാം പ്രതി ഡൽഹി സ്വദേശി രവി എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷയാണ‌് കോടതി പരിഗണിച്ചത‌്. പാസ്‌പോർട്ട‌് നിയമം, കുടിയേറ്റനിയമം, ഫോറിനേഴ്‌സ് നിയമം എന്നിവയിലെ വിവിധ വകുപ്പുകളും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 109, 120ബി, 468, 471 വകുപ്പുകളുമാണ് വടക്കേക്കര പൊലീസ് ഉൾപ്പെടുത്തിയത്. ഇത‌് നിയമവിരുദ്ധമായ കുടിയേറ്റം മാത്രമാണോ എന്നും ഇരകളുടെ മൊഴി രേഖപ്പെടുത്താത്തതിനാൽ മനുഷ്യക്കടത്ത് ഇല്ലെന്ന് ഉറപ്പിക്കാമോയെന്നും കോടതി ചോദിച്ചു. ഇക്കാര്യങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥൻ തിങ്കളാഴ്ച വിശദീകരണം നൽകണം. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ജനുവരി 12ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന 70 അംഗ സംഘത്തെ വിദേശത്തേക്ക് കൊണ്ടുപോയെന്നാണ് കേസ്.
from Kerala || Deshabhimani Online News https://ift.tt/2Ck8MmE
via IFTTT
No comments:
Post a Comment