കൊച്ചി> കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ താപസൂചിക റിപ്പോർട്ട് പ്രകാരം ഇന്നും നാളെയും സൂര്യാതപത്തിന് സാധ്യതയുണ്ട്. ചുട്ട്‌പൊള്ളിക്കുന്ന വെയിലിനെ നേരിടാൻ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംസ്ഥാനത്തെ 11 ജില്ലയിൽ സൂര്യാതപത്തിന‌് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ താപനില ശരാശരിയിൽനിന്ന് മൂന്നുമുതൽ നാലുഡിഗ്രി വരെ ഉയരും. പാലക്കാട് താപനില ഞായറാഴ്‌ച 40 കടന്നു. ഇതുവരെ സൂര്യാതപമേറ്റ് അഞ്ചുപേർ മരിക്കുകയും നൂറിലേറെ പേർക്ക് പൊള്ളേലേൽക്കുകയും ചെയ്‌തു. വേനൽമഴ കുറഞ്ഞതും അന്തരീക്ഷത്തിൽ ഈർപ്പം കൂടിയതുമാണ് താപനില ഉയരാൻ കാരണം.
ചൂടിൽനിന്ന് രക്ഷനേടാൻ രാവിലെപ പതിനൊന്ന് മണി മുതൽ മൂന്ന് മണി വരെ വെയിലത്തുനിന്നുള്ള ജോലി ഒഴിവാക്കുക. പുറത്തിറങ്ങുന്ന സാഹചര്യങ്ങളിൽ കുട ഉപയോഗിക്കുക. ഇടക്കിടെ വെള്ളം ധാരാളം കുടിക്കുക. കൂടാതെ സംഭാരം, നാരങ്ങാ വെള്ളം, കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ജ്യൂസ് എന്നിവ കുടിക്കുക. കുടിക്കുന്ന വെള്ളം നല്ലതാണെന്ന് ഉറപ്പ് വരുത്തണം. ചായ കാപ്പി എന്നിവ ഒഴിവാക്കണം. വിദ്യാർത്ഥികൾക്ക് കടുത്ത വെയിൽ ഏൽക്കുന്നില്ലെന്ന് അധ്യാപകർ ഉറപ്പുവരുത്തണം

അയഞ്ഞതും ഇളം നിറത്തിലുമുള്ള കോട്ടൻ വസ്ത്രങ്ങൾ ഉപയോഗിക്കുക. കനത്ത ചൂടിൽ ബൈക്ക് യാത്ര ഒഴിവാക്കുക. ക്ഷീണമോ, ശാരീരിക അസ്വസ്ഥതയോ , അമിത വിയർപ്പൊ തോന്നിയാൽ വിശ്രമിക്കുക. ആവശ്യമെങ്കിൽ വൈദ്യസഹായം തേടുക.
കടുത്ത ക്ഷീണം, അമിത വിയർപ്പ്, മൂത്രം കുറവ്, ഹൃദയമിടിപ്പ് കൂടുക, ശ്വാസോച്ഛ്വാസം കൂടുക, തളർച്ച, ബോധക്ഷയം, തലകറക്കം എന്നിവ അനുഭവപ്പെടാൽ ഉടനെ വൈദ്യസഹായം തേടുക.
സൂര്യാഘാതത്തിന് പുറമെ സാംക്രമിക രോഗങ്ങൾക്കും സാധ്യതയുണ്ട്. ചിക്കൻപോക്‌സ്, കോളറ, ഡെങ്കിപനി എന്നിവക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
from Kerala || Deshabhimani Online News https://ift.tt/2urRJus
via IFTTT
No comments:
Post a Comment