ഒരു കച്ചവടത്തിലൂടെയും യുഡിഎഫ് രക്ഷപ്പെടില്ല: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

ഒരു കച്ചവടത്തിലൂടെയും യുഡിഎഫ് രക്ഷപ്പെടില്ല: മുഖ്യമന്ത്രി

കണ്ണൂർ> ഒരു കച്ചവടത്തിലൂടെയും യുഡിഎഫ് രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പല തരത്തിലുള്ള സഖ്യ നീക്കങ്ങളാണ് നടക്കുന്നത്. യുഡിഎഫ് എത്രമാത്രം ഗതികേടിലാണെന്നാണ് ഈ കച്ചവടം തെളിയിക്കുന്നത്.

ആർഎസ്എസും എസ്ഡിപിഐയുമായും സഖ്യമാണെന്നാണ് വാർത്തകൾ. രണ്ട് കക്ഷികളുമുള്ളതുകൊണ്ട് മതനിരപേക്ഷമെന്ന ഗണത്തിലും പെടുത്താമെന്നാണ് യുഡിഎഫ് പക്ഷം. ആർഎസ്എസിനോടും എസ്ഡിപിഐയോടും തുല്യ നിലപാടെന്ന് പറയാമല്ലോ.

മതനിരപേക്ഷതയെന്നത് വർഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിർക്കലാണ്. അല്ലാതെ നാല് വോട്ടിനു വേണ്ടി മാറ്റാനുള്ളതല്ല. പലയിടത്തും കച്ചവടമുറപ്പിക്കാൻ പോകുന്നുണ്ട്. ഒരു കച്ചവടത്തിലൂടെയും നിങ്ങൾ രക്ഷപ്പെടില്ല.

കോലീബി സഖ്യത്തിനെതിരെ നേരത്തെ ജനങ്ങൾ സ്വീകരിച്ച നിലപാട് കേരളം കണ്ടതാണ്. മതനിരപേക്ഷത ക്കു വേണ്ടിയുള്ള ദൃഢമായ പ്രതിജ്ഞയാവണം നമ്മുടേതെന്നും പിണറായി പറഞ്ഞു. അഞ്ചരക്കണ്ടിയിലും ഇരിവേരിയിലും എൽ ഡി എഫ് കുടുംബ സംഗമങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 



from Kerala || Deshabhimani ​Online ​News https://ift.tt/2TM0ONE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages