81-ാം പിറന്നാളിൽ 81 സെന്റ‌് ദുരിതാശ്വാസനിധിയിലേയ്ക്ക്; ജന്മദിനത്തിൽ പുതുമാതൃക തീർത്ത്‌ മീനാക്ഷിക്കുട്ടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

81-ാം പിറന്നാളിൽ 81 സെന്റ‌് ദുരിതാശ്വാസനിധിയിലേയ്ക്ക്; ജന്മദിനത്തിൽ പുതുമാതൃക തീർത്ത്‌ മീനാക്ഷിക്കുട്ടി

ഒറ്റപ്പാലം > പ്രളയബാധിർക്ക് ആശ്വാസകരങ്ങൾ നീട്ടിയാണ‌് മീനാക്ഷിക്കുട്ടി ജോൺ തന്റെ  81–-ാംപിറന്നാൾ ആഘോഷിച്ചത‌്. 81 സെന്റ് ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നൽകാൻ അമ്പലപ്പാറ മേലൂർ കോരകണ്ടത്ത് മീനാക്ഷിക്കുട്ടി സിപിഐ എം നേതാക്കളെ ഏൽപ്പിച്ചു. പിതൃസ്വത്തായി കിട്ടിയ അമ്പലപ്പാറ മേലൂർ സുബ്രഹ്മണ്യൻ കോവിലിനടുത്തുള്ള സ്ഥലമാണ‌് കൈമാറിയത‌്. ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലമാണിത‌്.

പ്രളയദുരിതമനുഭവിക്കുന്നവരെപ്പറ്റി മാധ്യമങ്ങളിൽ കണ്ടാണ് ഭൂമി ദാനം ചെയ്യാൻ തീരുമാനിച്ചതെന്ന് മീനാക്ഷിക്കുട്ടി പറഞ്ഞു. അർഹതപ്പെട്ടവർക്ക് ഭൂമി ലഭിക്കണമെന്നേ ആഗ്രഹമുള്ളൂ. സ്ഥലത്ത‌് ഫ്ലാറ്റ് സമുച്ചയം നിർമിച്ച് വീടില്ലത്തവർക്ക് നൽകുന്നതാണ‌് നല്ലതെന്നും മീനാക്ഷിക്കുട്ടി നിർദേശിച്ചു. മക്കളായ ഷാജി ജോണും അനിയൻ ജോണും ഉൾപ്പെടെ കുടുംബത്തിന്റെ പൂർണ സമ്മതത്തോടെയാണ‌് ഭൂമി നൽകിയത‌്. മിശ്രവിവാഹമായിരുന്നു മീനാക്ഷിയുടേത്. പരേതനായ ജോണാണ് ഭർത്താവ്.

ഭൂമിയുടെ രേഖ സിപിഐ എം ജില്ലാകമ്മിറ്റി അംഗം എം ഹംസ ഏറ്റുവാങ്ങി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ, ലോക്കൽ സെക്രട്ടറി കെ പി ഹരികൃഷ്ണൻ, കെ വി സോമസുന്ദരൻ, എൻ അച്യുതൻ, ഷാജി ജോൺ എന്നിവർ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2T8xK2M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages