തൃശൂർ> സിപിഐ എം പ്രവർത്തകൻ തിരുനെല്ലൂര്‍ മതിലകത്ത് ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ 7 ആർ എസ് എസുകാർ കുറ്റക്കാർ . 'ഒന്നു മുതൽ ഏഴ് വരെയുള്ള പ്രതികളെയാണ് കുറ്റക്കാരെന്ന് ജില്ലാ സെഷൻസ് കോടതി കണ്ടെത്തിയത്. കേസ് ശിക്ഷാവിധിക്കായി മാറ്റി. ശിക്ഷ ഉച്ചക്ക് ശേഷം വിധിക്കും .
2015 മാര്‍ച്ച് ഒന്നിനാണ് രാത്രി ആര്‍എസ്എസ് ക്രിമിനലുകള്‍ ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയത്. ഹോട്ടലില്‍നിന്ന് കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി സുഹൃത്തായ ബൈജുവിനൊപ്പം ബൈക്കില്‍ പോവുമ്പോഴായിരുന്നു ആക്രമണം. കാര്‍കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ഷിഹാബുദ്ദീനെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.
ആര്‍എസ്എസുകാരായ എളവള്ളിയില്‍ നവീന്‍, ആയിരംകണ്ണി ക്ഷേത്രത്തിനടുത്ത് പ്രമോദ്, ചുക്കുബസാറില്‍ രാഹുല്‍, ചുക്കു ബസാറിലുള്ള വൈശാഖ്, തിരുനെല്ലൂര്‍ തെക്കേപ്പാട്ട് സുബിന്‍ എന്ന കണ്ണന്‍, പാവറട്ടി ബിജു, എളവള്ളി കളപ്പുരയ്ക്കല്‍ വിജയശങ്കര്‍ എന്നിവരാണ് പ്രതികള്‍.സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ ഡി ബാബുവാണ്.
Read more: https://ift.tt/2FbS9v9
Read more: https://ift.tt/2FbS9v9
ഷിഹാബുദ്ദീന്റെ സഹോദരന്‍ മുജീബ് റഹ്മാനെയും ആര്‍എസ്എസുകാരാണ് കൊലചെയ്തത്.തിരുനെല്ലൂര്‍ മതിലകത്ത് ഖാദറിന്റെ മക്കളാണ് ഇരുവരും.
from Kerala || Deshabhimani Online News https://ift.tt/2O79sAw
via IFTTT
No comments:
Post a Comment