തൃശൂര്‍> മണ്ണുത്തിക്കടുത്ത് മുളയംറോഡിലെ കുന്നിന്‍ചരുവില്‍ ജോണ്‍പോള്‍ മാര്‍പാപ്പയുടെ പ്രതിമയ്ക്കുപിന്നില്‍ കൊച്ചുവീടുകള്‍ ഉയരുകയാണ്്. ഇടതുപക്ഷ സര്‍ക്കാരിന്റെ കൈതാങ്ങില്‍ പോപ്പ്‌നഗറില്‍ 60 വീടുകളാണ് ഉയരുന്നത്. മണ്ണുത്തി ഡിവിഷനില്‍മാത്രം 90 വീടുകളാണ് പൂര്‍ത്തിയാവുന്നത്. എല്‍ഡിഎഫ് ഭരണത്തിലുള്ള കോര്‍പറേഷനില്‍ ആയിരത്തി അഞ്ഞുറോളം വീടുകളാണ് പൂര്‍ത്തിയാവുന്നത് പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതസ്വപ്‌നമാണ് ലൈഫ്പദ്ധതിയിലൂടെ യാഥാര്‍ഥ്യമാവുന്നത്.
പോപ്‌നഗര്‍ നിവാസികള്‍ ആസ്പറ്റോസ് ഷീറ്റ്‌മേഞ്ഞ കൊച്ചുവീടുകളിലാണ് താമസിച്ചിരുന്നത്. കുന്നിന്‍പ്രദേശമായമായതിനാല്‍ കാറ്റില്‍ ഷീറ്റുകള്‍ പറന്നുപോയി. ചോര്‍ന്നൊലിക്കുന്നുണ്ട്. 1986ല്‍ തൃശൂരില്‍ പോപ്പ് വന്നതിന്റെ ഭാഗമായി കത്തോലിക്കസഭയുടെ വായ്പ സൗകര്യത്തോടെ പണിത കൊച്ചുവീടുകളാണിവ. കാലപഴക്കത്താല്‍ താമസയോഗ്യമല്ലാതായ വീടുകളാണ് കോര്‍പറേഷന്റെ ധനസഹായത്തോടെ പുതുക്കിപണിതതത്.
ജീവിതത്തില്‍ നല്ലൊരു വീട് സ്വപ്‌നം മാത്രമായിരുന്നുവെന്ന് മണ്ണുത്തി പോപ്പ്‌നഗറില്‍ നായങ്കരപെരൂട്ടി ജോര്‍ജിന്റെ ഭാര്യ പൗളി (66) പറഞ്ഞു. ഒരിക്കലും നടക്കുമെന്ന് കരുതിയില്ല. എല്‍ഡിഎഫ് ഭരണത്തിലാണ് അത് യാഥാര്‍ഥ്യമാക്കിയത്. ഈ സര്‍ക്കാരിന്റെ നന്മ മറക്കാനാവില്ല. ആസ്പ്‌റ്റോസ് പൊട്ടി പൊടി അകത്തേക്ക് വീണ് സ്ഥിരം തനിക്ക് ശ്വാസംമുട്ടായിരുന്നു. ഇപ്പോള്‍ സമാധാനമായതായും പൗളി പറഞ്ഞു. തനിക്ക് മരിക്കും മുമ്പ് പെന്‍ഷന്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വീടിനൊപ്പം അതും ലഭിച്ചതായി പെരൂട്ടി ജോര്‍ജ് പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ പെന്‍ഷന്‍ 600 രൂപയെന്നത് 1200 രൂപയായും ലഭിച്ചതും വലിയ സഹായമായതായും ജോര്‍ജ് പറഞ്ഞു.
കോര്‍പറേഷന്‍ പിഎംഎവൈ പദ്ധതി്രപകാരം വീടിന് അപേക്ഷിച്ചുവെങ്കിലും ഫണ്ട് കുറവായതിനാല്‍ പിന്നീട് ശ്രമിച്ചില്ലെന്ന് ചേന്ദംകോട് രവിയുടെ ഭാര്യ പ്രേമ പറഞ്ഞു. കേന്ദ്ര ഫണ്ടായതിനാല്‍ വീട് പൊളിച്ചാല്‍ പണം കിട്ടുമോയെന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാല്‍ ഡിവിഷന്‍ കൗണ്‍സിലറായ അഡ്വ. എ എസ് രാംദാസും സിപിഐ എം പ്രവര്‍ത്തകരും അപേക്ഷകരുടെ പ്രത്യേകം യോഗം വിളിച്ചുകൂട്ടി. പണം കോര്‍പറേഷന്‍ നല്‍കുമെന്ന് ഉറപ്പുനല്‍കി. ഇതോടെയാണ് വീട് പണിയാന്‍ സാഹചര്യമൊരുക്കിയതെന്നും പ്രേമ പറഞ്ഞു.
പിഎംഎവൈ പദ്ധതി പ്രകാരം വീടൊന്നിന് ഒന്നരലക്ഷം രൂപയാണ് കേന്ദ്രവിഹിതം. 50000 രൂപ സംസ്ഥാന വിഹിതവും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ എല്ലാവര്‍ക്കും വീടൊരുക്കാന്‍ ലൈഫ് പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതിയുമായി സംയോജിപ്പിച്ച് കോര്‍പറേഷന്‍ സംഖ്യ നാലുലക്ഷമാക്കി. ഗുണഭോകൃത വിഹിതം ഒഴിവാക്കി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ 100 ദിവസം വീടുപണിയില്‍ ഉള്‍പ്പെടുത്തി. 630 സ്‌ക്വയര്‍ ഫീറ്റില്‍ വീട് നിര്‍മിക്കാന്‍ അനുമതി നല്‍കി. സഹകരണബാങ്കും കോര്‍പറേഷനും ഉപഭോക്താവും തമ്മിലുള്ള കരാര്‍പ്രകാരം കൂടുതല്‍ പണം ആവശ്യമുള്ളക്കാര്‍ക്ക് സഹകരണബാങ്കുകള്‍ വഴി വായ്പയും ലഭ്യമാക്കി.
ഒന്നരസെന്റ് ഭൂമിയുള്ളവര്‍ക്കും വീട് പണിയാന്‍ ധനസഹായം നല്‍കിയതായി ഡിപിസി അംഗം വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു. കേന്ദ്രഫണ്ട് കുടിശിഖയായിട്ടും കോര്‍പറേഷന്‍ ജനറല്‍ ഫണ്ട് ഉപയോഗിച്ച് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. കോര്‍പറേഷനില്‍മാത്രം രണ്ടു ഘട്ടങ്ങളിലായി 1468 വീടുകള്‍ക്കാണ് ധനസഹായം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ലൈഫ് പദ്ധതിയില്‍ 86 പഞ്ചായത്തുകളിലായി 7266വീടുകള്‍ക്കും സഹായധനം നല്‍കി. കുന്നംകുളം, ചാവക്കാട്, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, ചാലക്കുടി, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട എന്നീ നഗരസഭകളിലായി ആയിരക്കണക്കിനാളുകള്‍ക്കും വീട് നല്‍കുന്നുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2ugnYwE
via IFTTT
No comments:
Post a Comment