സ്വന്തം ലേഖകൻ
പട്ടാപ്പകൽ കടുവയുടെ ആക്രമണത്തിൽ അഞ്ച‌് വനപാലകർക്ക‌് പരിക്കേറ്റു. ചീയമ്പത്തെ വാച്ചർമാരായ ഷാജൻ (35), ബാലൻ(30), ജയൻ (32), ഷൈജേഷ‌് (33), സുരേഷ‌് (33) എന്നിവർക്കാണ‌് പരിക്കേറ്റത‌്. തലയ‌്ക്ക‌് ഗുരുതര പരിക്കേറ്റ ഷാജനെ കോഴിക്കോട‌് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചീയമ്പം 73 ആനപ്പന്തി വനാതിർത്തിയിൽ നിരന്തരം വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ‌് കൂട‌് സ്ഥാപിച്ചിരുന്നു. ഞായറാഴ്ച പകൽ ഈ കൂട‌് പരിശോധിക്കാനെത്തിയതായിരുന്നു വാച്ചർമാർ.
കുറ്റിക്കാട്ടിൽ കിടന്നിരുന്ന കടുവ ഷാജനെ ആക്രമിച്ചു. ആക്രമണത്തിൽനിന്ന‌് രക്ഷപ്പെട്ട‌് ഓടുന്നതിനിടെയാണ‌് മറ്റുള്ളവർക്ക‌് പരിക്കേറ്റത‌്. ഇവരെ പുൽപ്പള്ളിയിലെയും ബത്തേരിയിലേയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ജനവാസ കേന്ദ്രത്തിന് സമീപം തമ്പടിച്ചിരിക്കുന്ന കടുവ കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് പന്നികളെയും ഒരു കറവപ്പശുവിനെയും കൊന്നിരുന്നു. കടുവയെ പിടികൂടാൻ ഒരു കൂടുകൂടി സ്ഥാപിക്കാൻ വനംവകുപ്പ‌് തീരുമാനിച്ചിട്ടുണ്ട‌്. പിടികൂടാൻ കഴിയുന്നില്ലെങ്കിൽ മയക്കുവെടിവച്ച‌് പിടിക്കുമെന്ന‌് സൗത്ത‌് വയനാട‌് ഡിഎഫ‌്ഒ പി രഞ്‌ജിത്ത‌് കുമാർ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2TSkgZj
via IFTTT
No comments:
Post a Comment