നടിയെ ആക്രമിക്കൽ: പ്രാഥമിക വാദം ഏപ്രിൽ 5ന്‌ തുടങ്ങും; ദിലീപ്‌ ഹാജരായില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

നടിയെ ആക്രമിക്കൽ: പ്രാഥമിക വാദം ഏപ്രിൽ 5ന്‌ തുടങ്ങും; ദിലീപ്‌ ഹാജരായില്ല

കൊച്ചി> നടിയെ ആക്രമിച്ച കേസിലെ പ്രാഥമികവാദം ഏപ്രിൽ അഞ്ചിന് തുടങ്ങും. മുഖ്യപ്രതി പൾസർ സുനിയെന്ന സുനിൽകുമാറടക്കം എട്ട് പ്രതികൾ ഇന്ന് എറണാകുളം സിബിഐ കോടതിയിൽ ഹാജരായി. അതേസമയം കേസിൽ  പ്രതിയും നടനുമായ ദിലീപ് ഇന്ന് ഹാജരായില്ല. മുഴുവൻ പ്രതികളോടും അടുത്ത മാസം അഞ്ചിന് ഹാജരാവാൻ പറഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് വിചാരണ ഏത് വിധത്തിൽ വേണമെന്ന് നിശ്ചയിക്കുക.

ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്നുള്ള ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കമെന്നാണ് ഹൈക്കോടതി വിചാരണ കോടതിക്ക് നൽകിയ നിർദ്ദേശം.

നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കേസിലെ വിചാരണ നടപടികൾ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി രണ്ടാം പ്രതി മാര്‍ട്ടിൻ കോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

 



from Kerala || Deshabhimani ​Online ​News https://ift.tt/2HHoX0E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages