മയക്കുമരുന്ന‌് വേട്ട എക്സൈസ‌് ശക്തമാക്കിയതോടെ കേസുകളിൽ വൻവർധന. കഴിഞ്ഞ സർക്കാരിന്റെ കാലത്തേക്കാൾ 522 ശതമാനം വർധനയാണുണ്ടായത‌്. എൽഡിഎഫ‌് വന്നതിനുശേഷം ജനുവരി 31 വരെ 16190 കേസാണെടുത്തത‌്. യുഡിഎഫ‌് സർക്കാരിന്റെ അഞ്ചുവർഷക്കാലം ഇതുവെറും 5012. അബ‌്കാരി കേസുകളിൽ 27 ശതമാനമാണ‌് വർധനവ‌്. ഉമ്മൻചാണ്ടി സർക്കാർ 2014ൽ ബാറുകളും മദ്യവിൽപ്പന ശാലകളും അടച്ചുപൂട്ടിയതോടെയാണ‌് സംസ്ഥാനത്ത‌് മയക്കുമരുന്നു വ്യാപകമാകുന്നത‌്. മദ്യശാലകൾ അടച്ചുപൂട്ടിയെങ്കിലും മയക്കുമരുന്ന‌് വ്യാപനം തടയാൻ നടപടിയെടുത്തിരുന്നില്ല.
ഹാഷിഷ‌് ഓയിലിന്റെ മൊത്തവിൽപനക്കാരനായ ഇടുക്കിയിലെ മൂർഖൻ ഷാജി ഉൾപ്പെടെയുള്ള കൊടും ക്രിമിനലുകളെ അഴിക്കുള്ളിലാക്കാൻ കഴിഞ്ഞെങ്കിലും മയക്കുമരുന്ന‌് വിതരണവും ഉപയോഗവും വർധിക്കുന്നത‌് സർക്കാർ ഗൗരവത്തോടെയാണ‌് കാണുന്നത‌്.
കേന്ദ്ര നിയമത്തിലെ അപാകതകളും സുപ്രീംകോടതി വിധിയും കേസന്വേഷണത്തിൽ എക‌്സൈസിനുള്ള പരിമിതിയും ലഹരി മാഫിയയെ സഹായിക്കുന്നുണ്ട‌്. ഒരുകിലോ കഞ്ചാവുമായി പിടികൂടുന്നത‌് ജാമ്യമില്ലാ കുറ്റമാണ‌്. ഇതിനുതാഴെയാണ‌് അളവെങ്കിൽ ജാമ്യം ലഭിക്കും. പുറത്തിറങ്ങുന്നവർ വീണ്ടും ഇതേ കുറ്റകൃത്യത്തിൽ ഏർപ്പെടും. കേന്ദ്ര നിയമമായതിനാൽ സംസ്ഥാന സർക്കാരിന‌് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ല.
എക‌്സൈസിലും ക്രൈംബാഞ്ച‌്
കേസന്വേഷണത്തിലും പല പരിമിതികളുണ്ട‌്. മയക്കുമരുന്നുപിടികൂടി കേസെടുത്ത ഉദ്യോഗസ്ഥന‌് പകരം മറ്റൊരാൾ അന്വേഷണം നടത്തണമെന്ന സുപ്രീംകോടതിവിധിയും വെല്ലുവിളിയാണ‌്. തെലങ്കാന, ബംഗളൂരു, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ‌് കേരളത്തിലേക്ക‌് മയക്കുമരുന്ന‌് വരുന്നത‌്. ഉറവിടം തേടി പോകാനും പരിമിതിയുണ്ട‌്. ഇതുമറികടക്കാൻ എക‌്സൈസിൽ ക്രൈംബ്രാഞ്ച‌് രൂപീകരിക്കുന്നത‌് സർക്കാരിന്റെ സജീവ പരിഗണനയിലാണ‌്. കുറ്റവാളികളുടെ ഫോൺ രേഖകൾ പരിശോധിക്കാൻ നേരത്തെ പൊലീസിനെ ആശ്രയിക്കണമായിരുന്നു. ഇപ്പോൾ ഇതിനുള്ള അനുമതി എക‌്സൈസിന‌് നൽകി.
മദ്യവിൽപ്പനയിലും കുറവ‌്
അബ‌്കാരി കേസിൽ വർധനവുണ്ടെങ്കിലും മദ്യവിൽപനയിലും ഉപഭോഗത്തിലും കുറവുണ്ടായി. ഇപ്പോൾ 5069 മദ്യഷാപ്പുകളാണ‌് പ്രവർത്തിക്കുന്നത‌്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത‌് ഇത‌് 5460 ആയിരുന്നു. ഷാപ്പുകളുടെ എണ്ണത്തിൽ 391 എണ്ണത്തിന്റെ കുറവുണ്ടായി. യുഡിഎഫ‌്, എൽഡിഎഫ‌് സർക്കാരുകളുടെ ആദ്യ 30 മാസക്കാലത്തെ കണക്കുകൾ പരിശോധിച്ചാൽ വിദേശ മദ്യവിൽപനയിൽ 11.99 ലക്ഷം കെയ‌്സിന്റെ കുറവുണ്ടായി. ബിയറിൽ 18.38 ലക്ഷത്തിന്റെ കുറവും. മയക്കുമരുന്നിനും അനധികൃത മദ്യത്തിനുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ലഹരി വിമോചന പ്രവർത്തനങ്ങളിലും എക‌്സൈസ‌് സജീവമാണ‌്.
from Kerala || Deshabhimani Online News https://ift.tt/2Ck8MTG
via IFTTT
No comments:
Post a Comment