കേരളം ഉരുകുന്നു; 4 ഡിഗ്രിവരെ ചൂടുകൂടും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 5, 2019

കേരളം ഉരുകുന്നു; 4 ഡിഗ്രിവരെ ചൂടുകൂടും

തിരുവനന്തപുരം > സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്നതിനാൽ സൂര്യാതപ സാധ്യതാ മുന്നറിയിപ്പും സുരക്ഷാമുന്നറിയിപ്പും അവർത്തിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. കേന്ദ്ര കാലാവസ്ഥാവകുപ്പ്  തിങ്കളാഴ്ച പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിലും ചില ഇടങ്ങളിൽ  ഉയർന്ന താപനില 1.6 മുതൽ മൂന്ന‌് ഡിഗ്രിവരെ ശരാശരിയിൽനിന്ന‌് കൂടുതലായെന്നും അറിയിച്ചിട്ടുണ്ട‌്.

വടക്കൻ കേരളത്തിലെ ഒരുസ്ഥലത്ത് ഉയർന്ന താപനില ശരാശരിയിൽനിന്ന‌് 3.7 ഡിഗ്രി കൂടുതലായിരുന്നു. നിലവിലെ സാഹചര്യത്തിൽ രണ്ടുമുതൽ നാല‌് ഡിഗ്രിവരെ ചൂട് കൂടും. തിരുവനന്തപുരം കാലാവസ്ഥാകേന്ദ്രം പുറത്തുവിട്ട കണക്കുപ്രകാരം കോഴിക്കോട് ജില്ലയിൽ 3.2 ഡിഗ്രിയും ആലപ്പുഴ 1.7, കൊച്ചി -1.4, പുനലൂർ -1 .3, തിരുവനന്തപുരം സിറ്റി -1 .3 ഡിഗ്രിയും താപനില ഉയർന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിലും അടുത്ത അഞ്ചുദിവസം മിക്ക ജില്ലകളിലും താപനില ഉയരും.

 അടുത്ത 48 മണിക്കൂറിൽ പൊതുവിൽ രണ്ടുമുതൽ മൂന്ന‌് ഡിഗ്രിവരെ ചൂട് കൂടാം. സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി സൂര്യപ്രകാശം നേരിട്ട് ഏൽക്കേണ്ടിവരുന്നു തൊഴിൽസമയം പുനഃക്രമീകരിച്ച് ലേബർ കമീഷണർ ഉത്തരവിട്ടിട്ടുണ്ട്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2Hh3efF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages