4 സമുദായം ഒബിസിയായി; ചക്ലിയർക്ക‌് എസ‌്സി സർട്ടിഫിക്കറ്റും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 30, 2019

4 സമുദായം ഒബിസിയായി; ചക്ലിയർക്ക‌് എസ‌്സി സർട്ടിഫിക്കറ്റും

തിരുവനന്തപുരം > സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിൽ പരിമിതിനേരിടുന്ന നാലു സമുദായത്തിനുകൂടി പിന്നോക്കവിഭാഗങ്ങൾക്കുള്ള അവകാശങ്ങൾ നൽകിയത‌് എൽഡിഎഫ‌് സർക്കാരിന്റെ 1000 ദിനങ്ങൾക്കുള്ളിലെ മറ്റൊരുനേട്ടം. നായിഡു, മുവാരി–- മുഖാരി-, ബോയൻ, കോടാങ്കി നായ്ക്കൻ സമുദായങ്ങൾക്ക് പിന്നോക്ക വിഭാഗ(ഒബിസി) ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിനാണ‌് പരിഹാരമായത‌്.

നാല് സമുദായത്തെയും പിന്നോക്കവിഭാഗ പട്ടികയിൽപ്പെടുത്തി. ഇതോടൊപ്പം ചക്ലിയർ വിഭാഗക്കാർക്ക് പട്ടികജാതി സർട്ടിഫിക്കറ്റ് കിട്ടാത്ത പ്രശ്നവും പരിഹരിച്ചു. കോഴിക്കോട് ജില്ലയിലാണ‌് ഈ സമുദായം കൂടുതലായുള്ളത‌്. കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ നീണ്ടകാലത്തെ ആവശ്യങ്ങളും അവകാശങ്ങളുമാണ‌് ഇതിലൂടെ സംരക്ഷിക്കപ്പെട്ടത‌്.

ആന്ധ്രപ്രദേശിൽനിന്ന‌് മൂന്ന് നൂറ്റാണ്ടുമുമ്പ് കേരളത്തിലേക്ക് കുടിയേറിയവരുടെ പിൻഗാമികളാണ് നായിഡു സമുദായം. ബലിജ, കവറൈ, ഗവറ, ഗവറൈ, ഗവറൈ നായിഡു, ഗാജലു ബലിജ എന്നീ വിഭാഗക്കാരാണ് നായിഡുവായി അറിയപ്പെടുന്നത്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം  ജില്ലകളിലാണ് ഇവർ കൂടുതലുള്ളത്. കണ്ണൂർ ജില്ലയുടെ വടക്കൻ മേഖലകളിലും കാസർകോട‌് ജില്ലയിലുമായി ഇരുപതിനായിരത്തോളം പേരാണ‌് മുവാരി–- മുഖാരി സമുദായത്തിലുള്ളത്. കേന്ദ്രസർക്കാരിന്റെ പിന്നോക്കവിഭാഗ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഒരുലിസ്റ്റിലും ഉൾപ്പെടാതെ അവഗണിക്കപ്പെട്ടവരായിരുന്നു ഇവർ. 

മലബാർ പ്രദേശങ്ങളിലുള്ള ബോയൻ സമുദായത്തിന് മാത്രമാണ് സംസ്ഥാനത്തെ പിന്നോക്കവിഭാഗ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരുന്നത്. എൽഡിഎഫ‌് സർക്കാർ വന്നശേഷം ഇത് പരിശോധിക്കുകയും, സംസ്ഥാനത്തെ മുഴുവൻ ബോയൻ സമുദായ അംഗങ്ങളെയും പിന്നോക്ക വിഭാഗമായി പരിഗണിച്ച് ഉത്തരവിറക്കി. 5000 കുടുംബങ്ങൾക്കാണ‌് പ്രയോജനം ലഭിച്ചത‌്. ഏകദേശം 1500 കുടുംബമാണുള്ളത്.

1950ന് മുമ്പ‌് ബ്രിട്ടീഷ് ഭരണകാലത്ത് തമിഴ്നാട്ടിൽനിന്ന‌് കേരളത്തിലേക്ക് കുടിയേറിപ്പാർത്തവരായിരുന്നു കോഴിക്കോട് ജില്ലയിൽ കൂടുതലായുള്ള ചക്ലിയ സമുദായം. കുടിയേറിയ കാലം തെളിയിക്കുന്നതിനുള്ള രേഖകൾ ഇല്ലാത്തതിനാൽ ഇവരുടെ പിൻഗാമികൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു.
കിർത്താഡ്സ് ഇത് വിശദമായി പരിശോധിക്കുകയും കോഴിക്കോട് ജില്ലയിലുള്ള മുഴുവൻ ചക്ലിയ സമുദായക്കാർക്കും പട്ടികജാതി ആനുകൂല്യം നൽകാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു. ആയിരത്തോളം കുടുംബങ്ങൾക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/2FMA0EB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages