തിരുവനന്തപുരം> കേരള സബോര്‍ഡിനേറ്റ് ജുഡീഷ്യറിയില്‍ 478 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 340 തസ്തികകള്‍ എല്‍.ഡി.സിയുടേതും 30 തസ്തികകള്‍ ടൈപ്പിസ്റ്റിന്‍റേതുമാണ്.
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടാന്‍ തീരുമാനിച്ചു.
സംസ്ഥാന പുരാരേഖ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 3 പേരെ പത്തു വര്‍ഷം തികയുന്ന മുറയ്ക്ക് മാനുസ്ക്രിപ്റ്റ് ട്രാന്‍സ്ലേറ്റര്‍ തസ്തികയില്‍ നിയമിക്കാന്‍ തീരുമാനിച്ചു.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ (കിയാല്‍) സര്‍ക്കാരിന് 35 ശതമാനം ഓഹരി നിലനിര്‍ത്തുന്നതിന് 175 കോടി രൂപ ഓഹരി വിഹിതമായി നല്‍കാന്‍ തീരുമാനിച്ചു. കമ്പനിയുടെ അടച്ചുതീര്‍ത്ത മൂലധനം 1,500 കോടി രൂപയായി പുനര്‍നിശ്ചയിച്ച സാഹചര്യത്തിലാണിത്.
സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരം ബോയന്‍, നായിഡു, കോടങ്കി നായ്ക്കന്‍ എന്നീ സമുദായങ്ങളെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പെടുത്താന്‍ നിശ്ചയിച്ചു. സംസ്ഥാന ഇലക്ട്രിക് വാഹന നയത്തിന്റെ അന്തിമ രേഖ മന്ത്രിസഭ അംഗീകരിച്ചു.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിനാവശ്യമായ 15.5 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുത്ത് നല്‍കാന്‍ തീരുമാനിച്ചു. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുകയോ കമ്പനിയാക്കുകയോ ചെയ്യുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മൊത്തം ലഭ്യമാക്കുന്ന 152.5 ഏക്കര്‍ ഭൂമിയുടെ വിലയ്ക്ക് തുല്യമായ ഓഹരി എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ സംസ്ഥാനത്തിന് നല്‍കണമെന്ന വ്യവസ്ഥയോടെയാണ് ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കുന്നത്. ഭൂമിയുടെ വില നിശ്ചയിക്കുന്നത് അന്നത്തെ കമ്പോള വിലയ്ക്കനുസരിച്ചായിരിക്കും.
കേന്ദ്രാവിഷ്കൃത പദ്ധതിയായ ഏരിയാ ഇന്‍റന്‍സീവ് പ്രോഗ്രാമിനു കീഴില്‍ 2003 ജൂണ്‍ 1-നു ശേഷം നിയമിതരായ 67 അധ്യാപക -അധ്യാപകേതര ജീവനക്കാര്‍ക്ക് 2015 നവംബര്‍ 11 മുതല്‍ അംഗീകാരവും എ ഐ പി. സ്കൂള്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ സേവന-വേതന ആനുകൂല്യങ്ങളും നല്‍കാന്‍ തീരുമാനിച്ചു.
from Kerala || Deshabhimani Online News https://ift.tt/2EE9Y4G
via IFTTT
No comments:
Post a Comment