കളങ്കിതരായി 3 പേർ; സുധീരന‌് മിണ്ടാട്ടമില്ലേ ? - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 19, 2019

കളങ്കിതരായി 3 പേർ; സുധീരന‌് മിണ്ടാട്ടമില്ലേ ?

കോൺഗ്രസ‌് സ്ഥാനാർഥിനിർണയത്തിലെ ഗ്രൂപ്പ‌് അതിപ്രസരത്തിനെതിരെ അതൃപ‌്തി പ്രകടമാക്കിയ വി എം സുധീരൻ, താൻ പണ്ട‌് കളങ്കിതരെന്ന‌് മുദ്രകുത്തിയ മൂന്ന‌ുപേരെ സ്ഥാനാർഥികളാക്കിയതിൽ മൗനംപാലിക്കുന്നത‌് ദുരൂഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ‌ിലെ സ്ഥാനാർഥിനിർണയ വേളയിലാണ‌് അന്നത്തെ മൂന്ന‌് മന്ത്രിമാർ ഉൾപ്പെടെ അഞ്ച‌ുപേരെ ഉൾപ്പെടുത്തരുതെന്ന‌് സുധീരൻ ഹൈക്കമാൻഡിനോട‌് ആവശ്യപ്പെട്ടത‌്.

അടൂർ പ്രകാശ‌്, കെ ബാബു, കെ സി ജോസഫ‌്, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ എന്നിവർ അഴിമതിക്കാരും കളങ്കിത വ്യക്തിത്വങ്ങളാണെന്ന‌ുമായിരുന്നു അന്ന‌് കെപിസിസി അധ്യക്ഷനായിരുന്ന സുധീരൻ ഹൈക്കമാൻഡിന‌് നൽകിയ കത്ത‌്. ഇതിൽ ബെന്നി, ഹൈബി, അടൂർ പ്രകാശ‌് എന്നിവർ ലോക‌്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിച്ചു. സോളാർ കേസുമായി ബന്ധപ്പെട്ടാണ‌് ഈ മൂവർക്കുമെതിരെ സുധീരൻ നിലപാട‌് എടുത്തത‌്. സോളാർ കേസിലെ ഇരയായ യുവതി മൂവർക്കുമെതിരെ അന്വേഷണ കമീഷന‌് നൽകിയ മൊഴിയും സുധീരൻ അന്ന‌് ഹൈക്കമാൻഡിന‌ു മുന്നിൽ ഹാജരാക്കി. മൂന്ന‌ുപേരെയും ലോക‌്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക‌ളായി കോൺഗ്രസ‌് നേതൃത്വം തീരുമാനിച്ചിട്ടും സുധീരൻ ഒരക്ഷരം മിണ്ടിയിട്ടില്ല.

കെ ബാബുവിനും കെ സി ജോസഫിനും എതിരെ അഴിമതിയാരോപണമാണ‌് ഉന്നയിച്ചത‌്. ഇവരെ നിയമസഭാ സ്ഥാനാർഥികളാക്കുന്നത‌് സംബന്ധിച്ച‌് ഉമ്മൻചാണ്ടിയും സുധീരനും  നേർക്ക‌ുനേർ ഏറ്റുമുട്ടിയിരുന്നു. ഇവരെ സ്ഥാനാർഥികളാക്കിയില്ലെങ്കിൽ താൻ മത്സരിക്കാനില്ലെന്ന‌് ഉമ്മൻചാണ്ടി ഹൈക്കമാൻഡിന‌ു മുമ്പിൽ ഭീഷണി മുഴക്കി. എ വിഭാഗം ബിജെപിയുമായി ചേരുമെന്ന ആശങ്കയും പരന്നു.

ഭീഷണിക്ക‌ു മുമ്പിൽ വിരണ്ട ഹൈക്കമാൻഡ‌് ബെന്നി ബഹനാൻ ഒഴികെയുള്ളവരെ സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇതെല്ലാം അറിയാവുന്ന സുധീരൻ അക്കൂട്ടത്തിൽപ്പെട്ട മൂന്നുപേർ ലോക‌്സഭാ സ്ഥാനാർഥികളായിട്ടും ദുരൂഹമായ മൗനം തുടരുകയാണ‌്.

 



from Kerala || Deshabhimani ​Online ​News https://ift.tt/2Cs3yVN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages