തിരുവനന്തപുരം > ഇടതുപക്ഷ ജനാധിപത്യ മുന്നണി ആത്മവിശ്വാസത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലെയും മണ്ഡലം കമ്മിറ്റികൾ ഈ മാസം 14ഓടെ രൂപീകരിക്കും. 17ന് അസംബ്ലി മണ്ഡലം കമ്മിറ്റികളും 20 ബൂത്ത് കമ്മിറ്റികളും രൂപീകരണം പൂർത്തിയാകും. സ്ഥാനാർഥികൾ വോട്ടർമാരെ കണ്ടുള്ള പ്രചരണങ്ങൾ ഇന്നലെത്തന്നെ തുടങ്ങിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽതന്നെ എൽഡിഎഫ് സ്ഥാനാർഥികൾ ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടി. എൻഡിഎയ്‌ക്കും യുഡിഎഫിനും സ്ഥാനാർഥികളെപ്പോലും തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല‐ കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2EShZCP
via IFTTT
No comments:
Post a Comment