നഗര–-ഗ്രാമ വ്യത്യാസമില്ലാതെ കേരളം വികസനക്കുതിപ്പിലേക്ക‌്. പുതിയ റോഡ‌്, പാലം, റെയിൽവേ മേൽപ്പാലം, മേൽപ്പാലം (ഫ‌്ളൈ ഓവർ), അടിപ്പാത, തീരദേശ വിശാലപാത, മലയോരപാത, ദേശീയപാത തുടങ്ങി സ്വപ‌്നതുല്യ പദ്ധതികളാണ‌് യാഥാർഥ്യമാകുന്നത‌്. സംസ്ഥാനത്തിന്റെ വാർഷിക പദ്ധതിക്കുപുറമേ ഏറ്റെടുത്ത ഈ പദ്ധതികൾക്കുള്ള സാങ്കേതിക, സാമ്പത്തിക സഹായം ഉറപ്പാക്കുന്നത‌് കിഫ‌്ബിയാണ‌്. പദ്ധതികളിൽ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ നിയമസഭാ മണ്ഡലങ്ങൾക്കും പങ്കാളിത്തമുണ്ട‌്.
10491 കോടിയുടെ 249 പ്രവൃത്തികൾക്കാണ‌് പൊതുമരാമത്ത‌് വകുപ്പിന‌് കിഫ‌്ബി അംഗീകാരം നൽകിയത‌്. 140 റോഡ‌്, 50 പാലം, 22 റെയിൽവേ മേൽപ്പാലം, ഒമ്പത‌് മേൽപ്പാലം (ഫ‌്ളൈ ഓവർ), ഒരു അടിപ്പാത, മലയോര വിശാലപാത, തീരദേശ വിശാലപാത എന്നിവയാണ‌് ടെൻഡർ നടപടിയിലെത്തിയത‌്. 3104 കോടിയുടെ പദ്ധതികളിൽ നിർമാണം പുരോഗമിക്കുന്നു. ഇവയ‌്ക്കൊപ്പം നിരവധി പദ്ധതികൾ കിഫ‌്ബിയുടെ പരിഗണനയിലുമാണ‌്.
പുതിയകാലം, പുതിയ നിർമിതി
31812 കിലോ മീറ്റർ വരുന്ന പൊതുമരാമത്ത‌് റോഡ‌് ശൃംഖലയിലെ 2950 കിലോ മീറ്റർ മാത്രമാണ‌് ഇരട്ടവരി പാത. ഇന്ത്യൻ റോഡ‌് കോൺഗ്രസ‌് അംഗീകരിച്ച നിലവാരത്തിലേക്ക‌് കേരളത്തിലെ പൊതുപാതകളെ ഉയർത്തുകയെന്ന ലക്ഷ്യമിട്ട‌് ‘പുതിയകാലം, പുതിയ നിർമിതി’ എന്ന മുദ്രാവാക്യത്തിൽ അധിഷ്ഠിതമായ റോഡ‌് നിർമാണമാണ‌് പുരോഗമിക്കുന്നത‌്. കിഫ‌്ബി പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം ഉറപ്പാക്കാൻ പ്രത്യേക ‘പ്രോജക്ട‌് മാനേജുമെന്റ‌് യൂണിറ്റ‌്’ പ്രവർത്തിക്കുന്നു. ഒരു ചീഫ‌് എൻജിനിയർക്കാണ‌് ചുമതല. മന്ത്രിസഭ അഞ്ച‌് തസ‌്തിക സൃഷ്ടിക്കാൻ അനുമതി നൽകി. 20 എൻജിനിയർമാരെ പൊതുമരാമത്ത‌് വകുപ്പിൽനിന്ന‌് യൂണിറ്റിലേക്ക‌് നിയമിച്ചു. ർ ഓരോ പദ്ധതിയുടെയും വിശദ പദ്ധതിരേഖ പരിശോധിച്ച‌് മാർഗനിർദേശങ്ങൾക്ക‌് അനുസൃതമായി ക്രമീകരിച്ച‌് അംഗീകാരം ഉറപ്പാക്കും.
സാങ്കേതിക, ടെൻഡർ പൂർത്തീകരണവും നിർവഹണ മേൽനോട്ട ചുമതലയും യൂണിറ്റിനാണ‌്. ഈ സംഘം സംസ്ഥാനം മുഴുവൻ സഞ്ചരിച്ച‌് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നു. ഗുണമേന്മ ഉറപ്പാക്കാൻ ആധുനിക നിർമാണ രീതികളും സാങ്കേതികവിദ്യയും ലഭ്യമാക്കുന്നു.
റെയിൽവേ മേൽപ്പാലങ്ങൾ
കാസർകോട‌്: -കോട്ടിക്കുളം. കണ്ണൂർ: കൊടുവള്ളി, ബീരിച്ചേരി. മലപ്പുറം: താനൂർ ടൗൺ–-തെയ്യാല, ചേളാരി–-ചെട്ടിപ്പടി. പാലക്കാട‌്: -അകത്തേത്തറ–-നടക്കാവിൽ, വാടാനംകുറുശി. തൃശൂർ പുതുക്കാട‌്, ചിറങ്ങര, ഗുരുവായൂർ കിഴക്കേനട, നെടുപുഴ. എറണാകുളം വടുതല, പുരയാർ, അറ്റ‌്‌ലാന്റീസ‌്. കോട്ടയം കുറുപ്പൻതറ. ആലപ്പുഴ കൃഷ‌്ണപുരം മാമ്പ്രകുന്നേൽ. കൊല്ലം കുണ്ടറ പള്ളിമുക്ക‌്, ഇരവിപുരം, മാളിയേക്കൽ, പുതിയകാവ‌്–-ചക്കുവള്ളി, മയ്യനാട‌്, കല്ലുംതാഴം. തിരുവനന്തപുരം ഇടവ, ചിറയിൻകീഴ‌്.
മേൽപ്പാലം
കോഴിക്കോട‌്: കൊടുവള്ളി സിറാജ‌്, പാലക്കാട‌്: കൊടുമുണ്ട, മലപ്പുറം: എടപ്പാൾ, എറണാകുളം: വൈറ്റില, കുണ്ടന്നൂർ ജങ‌്ഷൻ. കോട്ടയം: ഏറ്റുമാനൂർ. തിരുവനന്തപുരം: ഉള്ളൂർ, പട്ടം, ശ്രീകാര്യം.
ബൈപാസ്
കാസർകോട‌്, കോഴിക്കോട‌്: -പേരാമ്പ്ര, കുറ്റ്യാടി. പാലക്കാട‌് –-ഒറ്റപ്പാലം, കൊടുവായൂർ. എറണാകുളം: അങ്കമാലി–-കൊച്ചി എയർപോർട്ട‌്, പെരുമ്പാവൂർ. കോട്ടയം: കാഞ്ഞിരപ്പള്ളി. പത്തനംതിട്ട: പന്തളം.
from Kerala || Deshabhimani Online News https://ift.tt/2XTjtpe
via IFTTT
No comments:
Post a Comment