ഫസല്‍ കേസില്‍ മുഖ്യസാക്ഷിയുടെ വെളിപ്പെടുത്തല്‍; 'പറയാത്ത കാര്യങ്ങള്‍ സിബിഐ രേഖപ്പെടുത്തി, എസ്ഡിപിഐ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി'- VIDEO - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

ഫസല്‍ കേസില്‍ മുഖ്യസാക്ഷിയുടെ വെളിപ്പെടുത്തല്‍; 'പറയാത്ത കാര്യങ്ങള്‍ സിബിഐ രേഖപ്പെടുത്തി, എസ്ഡിപിഐ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി'- VIDEO

കണ്ണൂര്‍>തലശേരി ഫസല്‍ വധക്കേസില്‍ മുഖ്യസാക്ഷിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. പ്രതികള്‍ക്കെതിരെ തെളിവുണ്ടാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി സാക്ഷിയുടെ വെളിപ്പെടുത്തല്‍. സിബിഐ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ലുലു മര്‍ജാനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ പറയാത്ത കാര്യങ്ങള്‍ സിബിഐ മൊഴിയായി എഴുതിചേര്‍ത്തുവെന്നും ലുലു പറഞ്ഞു.

ഫസലിനെ കൊലപ്പെടുത്തുന്നത് താന്‍ കണ്ടിട്ടില്ല. സംഭവസമയത്ത്‌  ബഹളം കേട്ടിരുന്നു. സിബിഐ മൊഴിയില്‍ ചേര്‍ത്തത് പലതും താന്‍ പറയാത്ത കാര്യങ്ങളാണ്. സത്യം പുറത്തുകൊണ്ടുവരാന്‍ കേസില്‍ പുനരന്വേഷണം വേണം.

സംഭവം കണ്ടുവെന്ന് പറയാന്‍ എസ്‌‌‌ഡിപിഐ നേതാക്കള്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയെന്നും ലുലു പറഞ്ഞു. തന്റെ അഡ്രസ് തേടിപ്പിടിച്ച് ദുബായില്‍ ജോലിചെയ്യുന്നയിടത്തുവന്നും എസ്‌‌‌‌ഡിപിഐക്കാര്‍ നിരന്തരം ആവശ്യപ്പെട്ടു. ഗള്‍ഫില്‍ ജോലി ചെയ്യാന്‍ കഴിയാത്ത മാനസികാവസ്ഥ ഉണ്ടാക്കി.

അങ്ങനെയാണ് വീണ്ടും നാട്ടിലെത്തുന്നത്. സിബിഐ ആദ്യം അന്വേഷണത്തിനായി വന്ന സമയം ചോദ്യം ചെയ്യുന്നതിനായി ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചു. ലോക്കല്‍ പൊലീസ് എന്തുകൊണ്ടാണ് സാക്ഷിപ്പട്ടികയില്‍ നിന്നും പേര് ഒഴിവാക്കിയതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ ചോദിച്ചു. താന്‍ സംഭവം കണ്ടിട്ടില്ല എന്നതിനാലാണെന്ന് മറുപടിയും നല്‍കി.

കണ്ടെന്ന് ഉള്ളതിന് സാക്ഷികള്‍ ഉണ്ടല്ലോ എന്ന് സിബിഐ ഉദ്യോഗസ്ഥര്‍ വീണ്ടും പറഞ്ഞു. അതാരാണെന്ന് താന്‍ ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോള്‍ സാക്ഷികളിലൊരാളായ സമീറയാണ് നിങ്ങള്‍ കണ്ടുവെന്ന് പറഞ്ഞത്. പ്രതികളുടെ ഫോട്ടോ കാണിച്ച് ചോദ്യം ചെയ്തപ്പോഴും തനിക്ക് ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും സമീറയാണ് അവരൊക്കെ തന്നെയാണ് പ്രതികളെന്ന് സിബിഐക്ക് മൊഴി നല്‍കിയതെന്നും ലുലു പറഞ്ഞു. 

ലുലുവിന്റെ വെളിപ്പെടുത്തല്‍ സിബിഐയെ രാഷ്‌‌ട്രീമായി ദുരുപയോഗം ചെയ്യുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സിപിഐ എം കണ്ണൂര് ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ധാരാളം തെളിവുകള്‍ പുറത്തുവന്നിട്ടുള്ളതാണ്. പക്ഷേ, പുനരന്വേഷണം നടത്താന്‍ സിബിഐ തയ്യാറാല്ല. പുനരന്വേഷണം നടക്കുകയാണെങ്കില്‍ ലുലുവിന്റെ വെളിപ്പെടുത്തലിന് വലിയ പ്രാധാന്യമുണ്ടെന്നും പല സാക്ഷികളും ഇത്തരത്തില്‍ പറയാനിടയുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. ഘട്ടംഘട്ടമായി സത്യം പുറത്തുവരികയാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്. കെ വിശ്വനും പ്രതികരിച്ചു.

എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസിലെ വധിച്ചത് താനുള്‍പ്പെടുന്ന സംഘമാണെന്ന് സമ്മതിക്കുന്ന ആര്‍എസ്എസ് ക്രിമിനല്‍ കുപ്പി സുബീഷിന്റെ വീഡിയോ മുന്‍പ് പുറത്തുവന്നിരുന്നു. 2006 ഒക്ടോബര്‍ 22നാണ് തലശേരി സെയ്താര്‍ പള്ളിക്കടുത്ത് ജഗന്നാഥ ക്ഷേത്രം റോഡില്‍ പുലര്‍ച്ചെ നാലിന് ഫസല്‍ കൊല്ലപ്പെടുന്നത്. 



from Kerala || Deshabhimani ​Online ​News http://bit.ly/2Bz4yam
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages