വിമാനത്താവള സ്വകാര്യവൽക്കരണ ലേലം അന്തിമവിധിക്ക‌് വിധേയം: ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

വിമാനത്താവള സ്വകാര്യവൽക്കരണ ലേലം അന്തിമവിധിക്ക‌് വിധേയം: ഹൈക്കോടതി

 
സ്വന്തം ലേഖകൻ
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട ലേലനടപടി ഹൈക്കോടതി തീരുമാനത്തിന‌് വിധേയമായിരിക്കുമെന്ന‌് സിംഗിൾ ബെഞ്ച‌്. ലേലവുമായി ബന്ധപ്പെട്ട തുടർനടപടികൾ താൽക്കാലികമാണെന്നും ഇടക്കാല ഉത്തരവിൽ  വ്യക്തമാക്കി. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാൻ എയർപോർട്ട‌് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) നിയമവിരുദ്ധമായി ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ‌്മെന്റ് കോർപറേഷൻ (കെഎസ്‌ഐഡിസി) സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

കേസ് വ്യാഴാഴ‌്ച വീണ്ടും പരിഗണിക്കും. വിമാനത്താവളം സ്വകാര്യവൽക്കരിക്കില്ലെന്ന് കേന്ദ്രസർക്കാർ 2003ൽ സംസ്ഥാന സർക്കാരിന് ഉറപ്പുനൽകിയിരുന്നതായി കെഎസ്‌ഐഡിസിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ ജാജു ബാബു അറിയിച്ചു. സംസ്ഥാന സർക്കാരിനെ മുഖ്യ പ്രൊമോട്ടറാക്കി വിമാനത്താവളത്തിനുവേണ്ടി സ്‌പെഷ്യൽ പർപസ് വെഹിക്കിൾ (എസ‌്‌പിപി) രൂപീകരിക്കാമെന്നും ഉറപ്പുനൽകി. പക്ഷേ, ഇപ്പോൾ സ്വകാര്യവൽക്കരണ നടപടികളുമായി കേന്ദ്രം രംഗത്തുവന്നു. ഇതിനെ എതിർത്ത് മുഖ്യമന്ത്രി കേന്ദ്രസർക്കാരിന് കത്തെഴുതി. സ്വകാര്യവൽക്കരണത്തിനുപകരം മുമ്പ് നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

ഇതൊന്നും അംഗീകരിക്കാതെയാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. ടെൻഡർ ക്ഷണിച്ച് ഇറക്കിയ വിജ്ഞാപനം എഎഐ പലതവണ തിരുത്തി. നടത്തിപ്പിൽ മുൻപരിചയമില്ലാത്തവർക്കും സാങ്കേതികപരിജ്ഞാനമില്ലാത്തവർക്കും ലേലത്തിൽ പങ്കെടുക്കാമെന്ന വ്യവസ്ഥ തിരുകിക്കയറ്റി. ഇതുവരെ ഒരുവിമാനത്താവളവും നടത്താത്ത അദാനി എന്റർപ്രൈസസിനെയാണ് ഏറ്റവും യോഗ്യരായി കണ്ടെത്തിയിരിക്കുന്നതെന്നും മുതിർന്ന അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

അദാനി ഗ്രൂപ്പിന് മുൻപരിചയമില്ലേയെന്ന് കോടതി ചോദിച്ചു. ഇല്ലെന്ന് അഭിഭാഷകൻ  അറിയിച്ചു. മുൻപരിചയമുള്ള കമ്പനികളെവരെ ഒഴിവാക്കി. ഇത‌് സ്വഭാവികനീതിക്ക‌് എതിരാണ്. മുൻപരിചയമില്ലാത്തവരെ തെരഞ്ഞെടുക്കുന്നത‌് രഹസ്യഅജൻഡയാണ് വ്യക്തമാക്കുന്നത്. ഇത് പിപിപി ചട്ടങ്ങളുടെ ലംഘനമാണ്.

ഓരോ ആഭ്യന്തരയാത്രക്കാരന്റെ പേരിലും എഎഐക്ക‌് ഏറ്റവും കൂടുതൽ തുക നൽകുന്ന കമ്പനിയായി കണക്കാക്കിയിരിക്കുന്നത് അദാനിയെയാണ്. അവർ 168 രൂപ നൽകുമെന്നാണ് പറയുന്നത്. ഈ തുക നൽകിയാൽ കമ്പനിക്ക‌് ഒരു ലാഭവുമുണ്ടാകില്ല. ബാങ്ക് പലിശപോലും നൽകാനാകില്ല. ഇത് പിൽക്കാലത്ത് ക്രമക്കേടുകൾക്കും തട്ടിപ്പുകൾക്കും വഴിയൊരുക്കും. അതാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും കെ ജാജു ബാബു ചൂണ്ടിക്കാട്ടി.
 



from Kerala || Deshabhimani ​Online ​News https://ift.tt/2TfJCzd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages