കൊച്ചി> മലയാള സിനിമ വ്യവസായത്തില്‍ വര്‍ധിച്ചു വരുന്ന സ്ത്രീവിരുദ്ധതയില്‍ വനിത സിനിമ പ്രവര്‍ത്തകര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. ബിനാലെ ഫൗണ്ടേഷന്റെ പരിപാടികളായ ലെറ്റ്സ് ടോക്ക് സംഭാഷണ പരിപാടിയിലും ആര്‍ട്ടിസ്റ്റ് സിനിമ പ്രദര്‍ശനത്തിനു മുന്നോടിയായി നടന്ന ചര്‍ച്ചയിലുമാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഈ ആശങ്ക പ്രകടിപ്പിച്ചത്.
ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡിലെ പവലിയനിലായിരുന്നു രണ്ടു പരിപാടികളും. പ്രശസ്ത സിനിമ എഡിറ്ററും മലയാള സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യൂസിസിയിലെ അംഗവുമായ ബീന പോളാണ് ആര്‍ട്ടിസ്റ്റ്സ് സിനിമ വിഭാഗത്തിലെ സിനിമകള്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.
സ്ത്രീകളുടെ പശ്ചാത്തലത്തില്‍ ലോകസിനിമയുടെ ചരിത്രത്തെക്കുറിച്ചാണ് പ്രശസ്ത സിനിമ എഡിറ്ററായ ജീതു മുണ്ടുല്‍ ലെറ്റ്സ് ടോക്ക് സംഭാഷണ പരിപാടിയില്‍ സംസാരിച്ചത്. സിനിമയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് നാല് ദിവസമായാണ് അദ്ദേഹം പങ്കെടുക്കുന്ന ലെറ്റ്സ് ടോക്ക് പരിപാടി. വുമണ്‍ പയനീയേഴ്സ് ഇന്‍ ഏര്‍ളി വേള്‍ഡ് സിനിമ എന്നതായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണ വിഷയം. ആദ്യ കാല ചലച്ചിത്രങ്ങളെക്കുറിച്ചും അതില്‍ അഭിനയിച്ച സ്ത്രീകളെക്കുറിച്ചും അറിവ് പകരുന്നതായിരുന്നു ഈ സംഭാഷണം.
സിനിമ വ്യവസായത്തില്‍ ശക്തരും ഉന്നതരുമായവര്‍ പിടി മുറുക്കിയതിനെക്കുറിച്ച് അഭിനേത്രി റിമ കല്ലിങ്കല്‍ ചൂണ്ടിക്കാട്ടി. ഈ പ്രവണതയ്ക്കെതിരെ ശബ്ദമുയര്‍ത്താന്‍ തനിക്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നുവെന്ന് റിമ പറഞ്ഞു. എന്നാല്‍ മറ്റ് പലരും ഇതേ അഭിപ്രായക്കാരായിരുന്നുവെന്നത് ശക്തി പകര്‍ന്നു. ഈ സംവിധാനത്തിനെതിരെ പോരാടാന്‍ കുറച്ചു പേരുണ്ടായി. ഡബ്ല്യുസിസി രൂപം കൊണ്ടതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു റിമ. നിരവധി പേര്‍ ഈ കൂട്ടായ്മയിലേക്ക് വന്നു. ഇന്ന് മലയാള സിനിമയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെയുള്ള ശബ്ദമാണിതെന്നും അവര്‍ പറഞ്ഞു.
ആണ്‍പെണ്‍ വ്യത്യാസമില്ലാത്ത അന്തരീക്ഷം മലയാള സിനിമയില്‍ വേണമെന്നാണ് ബീന പോള്‍ അഭിപ്രായപ്പെട്ടത്. സിനിമയില്‍ സ്ത്രീകളെ വരച്ച് കാട്ടുന്നത് ലിംഗബോധത്തില്‍ നിന്നും സംവേദന ശീലത്തില്‍ നിന്നുമാണെന്ന് അവര്‍ പറഞ്ഞു.
കേരള ചലച്ചിത്ര അക്കാദമി ഉപാദ്ധ്യക്ഷ കൂടിയാണ് ബീന പോള്‍. ലിംഗഅസമത്വം നേരിടുമ്പോഴും ഇന്ത്യന്‍ സിനിമയില്‍ നിരവധി സ്ത്രീകള്‍ വെന്നിക്കൊടി പാറിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ബഹുമതികള്‍ ഏറെ ലഭിച്ചിട്ടുണ്ടെങ്കിലും ഈ സ്ത്രീകള്‍ തിരിച്ചറിയപ്പെടാതെ പോയി എന്നും അവര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കായി സിനിമ വ്യവസായത്തില്‍ പ്രത്യേകമായൊരിടമല്ല വനിത കൂട്ടായ്മ ആവശ്യപ്പെടുന്നത്. സ്ത്രീകളുടെ കഴിവിനെക്കുറിച്ച് സ്വയം ബോധ്യമുണ്ട്. വ്യവസായത്തിന് എന്തു സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്ന നന്നായി അറിയാമെന്നും അവര്‍ പറഞ്ഞു.
മലയാള സിനിമ വ്യവസായത്തില്‍ ഡബ്ല്യൂ സിസി കൊണ്ടു വന്ന മാറ്റത്തെ പ്രശസ്ത കേശാലങ്കാര ആര്‍ട്ടിസ്റ്റ് രെഹാന റസാഖ് പ്രകീര്‍ത്തിച്ചു. സ്വാഭിമാനം വീണ്ടെടുക്കാന്‍ ഈ കൂട്ടായ്മയുടെ ഇടപെടല്‍ സഹായിച്ചുവെന്ന് നിരവധി വനിത സഹപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ എന്തൊക്കെ ഉണ്ടെങ്കിലും വനിതകളുടെ പ്രശ്നങ്ങളില്‍ ഡബ്ല്യൂസിസി പരിഹാരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യുവ സംവിധായകന്‍ ജൂബിത് നമ്രദത്ത്, ഡബ്ല്യൂസിസി അംഗങ്ങളായ കനി കുസൃതി, ദിവ്യ ഗോപിനാഥ് എന്നിവരും പങ്കെടുത്തു.
ലോക സിനിമയെ ഇന്ന് കാണും വിധമാക്കിയതില്‍ പങ്കു വഹിച്ച നിരവധി സ്ത്രീകളുണ്ട്. പക്ഷെ അവര്‍ പലപ്പോഴും അവഗണിക്കപ്പെടുകയും മുറിച്ചു മാറ്റപ്പെടുകയുമായിരുന്നുവെന്ന് ജീതു മുണ്ടുല്‍ പറഞ്ഞു. അവരുടെ സംഭാവനകള്‍ക്ക് സിനിമ ലോകം മൂല്യം കല്‍പ്പിച്ചില്ല. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ അദ്ദേഹം കഴിഞ്ഞ നാല് പതിറ്റാണ്ടായി എഡിറ്റിംഗ് രംഗത്ത് സജീവമാണ്.
from Kerala || Deshabhimani Online News http://bit.ly/2tmkx78
via IFTTT
No comments:
Post a Comment