കൊച്ചി> കേരള ബാർ കൗൺസിൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയൻ നേതൃത്യത്തിലുള്ള മുന്നണിയ്ക്ക് ചരിത്ര വിജയം.ലോയേഴ്‌സ് യൂണിയനും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സും സ്വതന്ത്രരും ഉൾപ്പെട്ട മുന്നണിയാണ് മുഴുവന്‍ സ്ഥാനങ്ങളും നേടിയത്.ബാർ കൗൺസിൽ ചെയർമാനായി അഡ്വ .ഇ. ഷാനവാസ് ഖാൻ തെരഞ്ഞെടുക്കപ്പെട്ടു.
ബാർ കൗൺസിൽ ഓഫ് ഇന്ത്യ മെമ്പറായി അഡ്വ .എന്‍.മനോജ് കുമാർ, ബാർ കൗൺസിൽ ട്രസ്റ്റ് കമ്മറ്റി ചെയർമാൻ എൻ.നാഗരാജ് സെമിനാർ കമ്മറ്റി ചെയർമാൻ എസ്.കെ.പ്രമോദ്. യംഗ് ലായേഴ്സ് വെൽഫയർ കമ്മറ്റി ചെയർമാൻ പി.സി.മൊയ്തീൻ എന്നിവരെയും തെരഞ്ഞെടുത്തു. ചെയർമാൻ തെരഞ്ഞെടുപ്പില്‍ ഷാനവാസ് ഖാന് 16 വോട്ടും രത്നാകരന് 3 വോട്ടും ലഭിച്ചു. 5 പേർ വിട്ടു നിന്നു.കൊല്ലം ബാറിലെ പ്രമുഖ അഭിഭാഷകനായ അഡ്വ .ഇ. ഷാനവാസ് ഖാൻ കേരള ബാർ കൗൺസിൽ മുന്‍ ചെയര്‍മാനാണ്.
2018മെയിൽ കൗൺസിൽ വിജയികളെ പ്രഖ്യാപിച്ചു വെങ്കിലും ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ )അവിഹിതമായി ഇടപെട്ട് ഭാരവാഹി തെരഞ്ഞെടുപ്പ് വൈകിക്കുകയായിരുന്നു എന്ന് ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെകട്ടറി അഡ്വ. ബി . രാജേന്ദ്രൻ പറഞ്ഞു.. അവസാനം സുപ്രീം കോടതി ഉത്തരവിലൂടെ ജസ്റ്റിസ്.കെ ടി .തോമസ് നിരീക്ഷകനായാണ് തിരഞ്ഞെടുപ്പ് നടന്നത് അഡ്വ.ജനറൽ സി പി . സുധാകർ പ്രസാദിനെ വെൽഫെയർ ഫണ്ട് കമ്മിറ്റിയുടേയും സ്പെഷ്യൽ കമ്മിറ്റിയുടേയും ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കം ചെയ്തും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് വിലക്കിയും ബിസിഐ തീരുമാനിച്ചുവെങ്കിലും സുപ്രീം' കോടതിയും ഹൈക്കോടതിയും ഇടപെട്ട് ഇത് തടയുകയായിരുന്നു തിരഞ്ഞെടുപ്പിെൻറ തലേ ദിവസം കെ എന്‍ അനിൽകുമാർ, അജിതൻ നമ്പൂതിരി എന്നിവരെ വോട്ട് ചെയ്യന്നതിൽ നിന്ന് വിലക്കി ബിസിഐ ചെയർമാൻ ഉത്തരവിട്ടെങ്കിലും ഇത് ജസ്റ്റിസ് കെ ടി . തോമസ് തള്ളിക്കളഞ്ഞു
ബാർ കൗൺസിലിന്റെ ചരിത്രത്തിൽ ഇത്രയും തിളക്കമേറിയ വിജയം ലോയേഴ്സ് യൂണിയൻ നേതൃത്വത്തിൽ ആദ്യമായാണ് കൈവരിക്കുന്നതെന്ന് അഡ്വ. ബി രാജേന്ദ്രൻ പറഞ്ഞു. . അഭിഭാഷകരുടെ ജനാധിപത്യ സംരക്ഷണത്തിന്റെ വിജയമായി തിങ്കളാഴ്ച എല്ലാ കോടതി കേന്ദ്രങ്ങളിലും ആഹ്ലാദ പ്രകടനം നടത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു .
from Kerala || Deshabhimani Online News http://bit.ly/2RBrt9V
via IFTTT
No comments:
Post a Comment