ബിഎസ‌്എൻഎൽ രാജ്യവ്യാപക പണിമുടക്ക‌് നാളെ മുതൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

ബിഎസ‌്എൻഎൽ രാജ്യവ്യാപക പണിമുടക്ക‌് നാളെ മുതൽ

തിരുവനന്തപുരം> ബിഎസ‌്എൻഎല്ലിനെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ബിഎസ‌്എൻഎൽ സംയുക്ത യൂണിയനുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ത്രിദിന ദേശീയ പണിമുടക്ക‌് നടത്തും. 18, 19, 20 തീയതികളിലാണ‌് പണിമുടക്ക‌്. 4 –- ജി സ്പെക്ട്രം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ നിഷേധാത്മക സമീപനം തുടരുന്ന സാഹചര്യത്തിലാണ‌് പണിമുടക്ക‌് നടത്തുന്നതെന്ന‌് സമരസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബിഎംഎസ് ഒഴികെയുള്ള സംഘടനകൾ ചേർന്ന് രൂപംനൽകിയ ഓൾ  യൂണിയൻസ്, അസോസിയേഷൻ ഒാഫ് ബിഎസ്എൻഎൽ ആണ‌് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 98 ശതമാനം ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന‌് സമരസമിതി അറിയിച്ചു.

ഡിസംബർ  മൂന്നിന് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും കേന്ദ്ര വാർത്താവിനിമയ  മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് മാറ്റിവച്ചത്. ചർച്ചയിൽ വാഗ്ദാനംചെയ്ത ഉറപ്പുകളൊന്നും പാലിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടുപോകുന്നത‌്.
 
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സേവനം വിപുലീകരിക്കാനുള്ള ബിഎസ്എൻഎല്ലിന്റെ ശ്രമങ്ങളെ കേന്ദ്രസർക്കാർ  4–-ജി സ്പെക്ട്രം നിഷേധിച്ച് തടസ്സപ്പെടുത്തുകയാണ്.  ബിഎസ്എൻഎല്ലിന്റെ അഭാവത്തിൽ മറ്റ് സ്വകാര്യ കമ്പനികൾ  4–-ജി ഡാറ്റാ വിപണി പിടിച്ചെടുത്തു.  ഇന്ത്യൻ ടെലികോം രംഗം കുത്തകകൾക്ക് അടിയറ വയ‌്ക്കാൻ കേന്ദ്രസർക്കാർ നീക്കംനടത്തുകയാണെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. കൺവീനർ സി സന്തോഷ‌് കുമാർ, ടി സന്തോഷ‌് കുമാർ, വി സുശീലൻ, സഹീർ, സതികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2toNyPk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages