കാഞ്ഞങ്ങാട് > പെരിയ കല്യോട്ട‌് രണ്ട് കോൺഗ്രസ‌് പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കല്യോട്ട് ഏച്ചിലടുക്കത്തെ സജി ജോർജാണ് അറസ്റ്റിലായത്. പ്രതികൾക്ക് സഞ്ചരിക്കാൻ വാഹനം ഏർപ്പൊടാക്കിയത് ഇയാളാണ്. ചൊവ്വാഴ്‌ച അറസ‌്റ്റിലായ കല്യോട്ട‌് ഏച്ചിലടുക്കത്തെ എ പീതാംബരനെ കാഞ്ഞങ്ങാട‌് ജുഡീഷ്യൽ ഫസ‌്റ്റ‌് ക്ലാസ‌് മജ‌്സ‌്ട്രേട്ട‌് കോടതി ഏഴു ദിവസത്തേക്ക‌് പൊലീസ‌് കസ‌്റ്റഡിയിൽ വിട്ടു. കേസിൽ മറ്റുള്ളവരുടെ പങ്ക‌് പരിശോധിക്കാനും തെളിവെടുപ്പിനും പീതാംബരനെ കസ‌്റ്റഡിയിൽ വേണമെന്ന‌് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
പൊലീസുമായി സഹകരിക്കാൻ സന്നദ്ധമാണെന്ന‌് പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു. സാമൂഹ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണ് നടന്നതെന്നും നിരവധി പരിക്കുകൾ കൊല്ലപ്പെട്ടവരിൽ കാണുന്നുവെന്നും വിശദമായ അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു. ഓരോ 48 മണിക്കൂറിലും പ്രതിക്ക് വൈദ്യപരിശോധന ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.
ബുധനാഴ‌്ച രാവിലെ പീതാംബരനെ കൊലപാതകം നടന്ന സ്ഥലത്ത‌് കൊണ്ടുപോയി തെളിവെടുത്തു. കൊലപാതകത്തിന‌് ഉപയോഗിച്ച വടിവാളും മൂന്ന‌് ഇരുമ്പ‌് ദണ്ഡും അടുത്ത പറമ്പിലെ ഉപയോഗശൂന്യമായ കിണറിൽ കണ്ടത്തി. കൊല്ലപ്പെട്ട ശരതത‌്‌ലാലും കൃപേഷും ഉൾപ്പെടുന്ന സംഘം തന്നെ വധിക്കാൻ ശ്രമിച്ചതിലുള്ള പ്രതികാരമാണ‌് കൊലയ‌്‌ക്ക‌് കാരണമെന്ന‌് പീതാംബരൻ മൊഴി നൽകിയതായാണ‌് വിവരം.
കൊല്ലപ്പെട്ടവരുടെ നേതൃത്വത്തിൽ പലതവണ കല്യോട്ട‌് അക്രമം നടത്തി. ഉദ‌്ഘാടനം ചെയ്യാനിരുന്ന സിപിഐ എം ഓഫീസ‌് കെട്ടിടം ഉൾപ്പെടെ ആക്രമിച്ചുവെന്നും മൊഴിയിലുണ്ടെന്ന‌് അറിയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട‌് അഞ്ച് പേർ പൊലീസ‌് കസ‌്റ്റഡിയിലുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2EknXxf
via IFTTT
No comments:
Post a Comment