കുടുംബത്തെ സംസ്ഥാന സർക്കാർ സംരക്ഷിക്കും; വീരപുത്രൻ വസന്ത‌് കുമാറിനെ മലയാളമണ്ണ‌് ഏറ്റുവാങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

കുടുംബത്തെ സംസ്ഥാന സർക്കാർ സംരക്ഷിക്കും; വീരപുത്രൻ വസന്ത‌് കുമാറിനെ മലയാളമണ്ണ‌് ഏറ്റുവാങ്ങി

മലപ്പുറം> പുല്‍വാമ ഭീകരാക്രമണത്തില്‍ വീര മൃത്യു വരിച്ച ജവാന്‍ വി വി വസന്തകുമാറിന്റെ മൃതദേഹം മലയാളമണ്ണ‌് ഏറ്റുവാങ്ങി. എയർ ഫോഴ‌്സിന്റെ പ്രത്യേക വിമാനത്തിൽ കരിപ്പുർ വിമാനത്താവളത്തിൽ പകൽ രണ്ടിന‌് എത്തിച്ച മൃതദേഹം വ്യവസായ മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തിൽ സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങി. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, ഡോ. കെ ടി ജലീൽ, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും അന്ത്യോപചാരം അര്‍പ്പിച്ചു.

മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ഇ പി ജയരാജനും ഗവർണർക്കായി കലക്ടര്‍ അമിത് മീണയും പുഷ‌്പചക്രം അർപിച്ചു. എം പി മാരായ എം കെ രാഘവൻ, ഇ ടി മുഹമ്മദ‌്  ബഷീർ, പി  വി അബ്ദുൽ വഹാബ‌് എം പി, എംഎൽഎമാരായ സി കെ ശശീന്ദ്രൻ, ഷാഫി പറമ്പിൽ, പി അബ്ദുൽ ഹമീദ‌്  എന്നിവരും എത്തി.  വിമാനത്താവളത്തിൽ 45 മിനിറ്റ‌് പൊതുദർശനം അനുവദിച്ചു.  വീര ജവാന‌് പൊലീസും സിആർപിഎഫും ഗാർഡ‌് ഓഫ‌് ഓണർ നൽകി.  തുടര്‍ന്ന് റോഡു മാര്‍ഗം കോഴിക്കോടുവഴി  ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോയി. വസന്ത‌്കുമാറിന്റെ കുടുംബത്തെ  സംസ്ഥാന സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ മാധ്യമങ്ങളോട്‌ പറഞ്ഞു. മുഖ്യമന്ത്രി വന്ന ശേഷം  ബാക്കി കാര്യങ്ങൾ തീരുമാനിക്കും. 19 ന‌് മന്ത്രിസഭ യോഗം ചേരും.



from Kerala || Deshabhimani ​Online ​News http://bit.ly/2If8oeo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages