കൊച്ചി
മതത്തെ ആയുധമാക്കി മതനിരപേക്ഷതയെ തകര്‍ക്കാനുള്ള ശ്രമം ശക്തമാണെന്ന് സംവിധായകന്‍ ഷാജി എന്‍ കരുണ്‍. അതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം നടത്തുന്ന നവകേരള സാംസ്‌കാരികയാത്രയ്ക്ക് എറണാകുളം ജില്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ മതനിരപേക്ഷത വളര്‍ന്നുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തിലൂടെയും ശാസ്ത്രീയമായ അറിവുകളിലൂടെയുമാണിത്. ആരെങ്കിലും നിര്‍ബന്ധിച്ചിട്ടോ അടിച്ചേല്‍പ്പിച്ചിട്ടോയല്ല ഇത‌്. ഇടനിലക്കാരുണ്ടാകില്ലെന്ന് കരുതിയിരുന്നയിടങ്ങളിലെല്ലാം ദുഷ്ടലാക്കോടെ അവരെത്തിയിരിക്കുന്നു. അവരുടെ അധികാരചൂണ്ടയില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Bq02Li
via IFTTT
No comments:
Post a Comment