സർക്കാർ സിനിമാ മേഖലയുടെ ഒപ്പമുണ്ടാകും; ആവശ്യങ്ങൾ പരിഗണിക്കും: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

സർക്കാർ സിനിമാ മേഖലയുടെ ഒപ്പമുണ്ടാകും; ആവശ്യങ്ങൾ പരിഗണിക്കും: മുഖ്യമന്ത്രി

കൊച്ചി > ചലച്ചിത്ര കലാകാരന്മാർക്കും സിനിമാ മേഖലയുടെ വളർച്ചയ്ക്കും പ്രോത്സാഹനം നൽകി സർക്കാർ ഒപ്പമുണ്ടാകുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയും മോഹൻലാലും അടക്കം സിനിമാരംഗത്തെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ‌്ചയ‌്ക്കുശേഷം ഫേസ‌്ബുക്ക‌് പോസ‌്റ്റിലൂടെയാണ‌് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത‌്.

സംസ്ഥാന ബജറ്റിലെ വിനോദനികുതി വർധന സിനിമാമേഖലയെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ടാണ‌് ചലച്ചിത്രപ്രവർത്തകരുടെ വിവിധ സംഘടനകളുടെ പ്രതിനിധികൾ ഞായറാഴ‌്ച മുഖ്യമന്ത്രിയെ കണ്ടത‌്. എറണാകുളം ഗസ‌്റ്റ‌് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രിക്ക‌് നിവേദനവും കൈമാറി.

മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചെന്നും ധനമന്ത്രി അടക്കമുള്ളവരുമായി വിഷയം ചർച്ചചെയ‌്ത‌് ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന‌് മുഖ്യമന്ത്രി ഉറപ്പു നൽകിയതായും  കൂടിക്കാഴ‌്ചക്കുശേഷം ഫെഫ‌്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ‌്ണൻ പറഞ്ഞു. നൂറു രൂപയ‌്ക്കുള്ള താഴെയുള്ള ടിക്കറ്റിന‌് 10 ശതമാനം വിനോദ നികുതി ഏർപ്പെടുത്താനുള്ള തീരുമാനം സാധാരണക്കാരെയും സിനിമാ വ്യവസായത്തെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ‌്, ചലച്ചിത്രരംഗത്തെ വിവിധ സംഘടനകളുടെ പ്രതിനിധികളായ ബി ഉണ്ണിക്കൃഷ‌്ണൻ, അപ്പച്ചൻ, ആന്റണി പെരുമ്പാവൂർ, ബോബി ആന്റണി, എം രഞ‌്ജിത‌്, ആന്റോ ജോസഫ‌്, സോഹൻ സീനുലാൽ തുടങ്ങിയവരും കൂടിക്കാഴ‌്ചയിൽ പങ്കെടുത്തു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2GkgtNe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages