കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക്‌ സമാന്തര ഉദ്‌ഘാടനം സംഘടിപ്പിച്ച്‌ കണ്ണന്താനം; രാഷ്‌ട്രീയ അൽപത്തമെന്ന്‌ വിഎസ്‌ സുനിൽകുമാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക്‌ സമാന്തര ഉദ്‌ഘാടനം സംഘടിപ്പിച്ച്‌ കണ്ണന്താനം; രാഷ്‌ട്രീയ അൽപത്തമെന്ന്‌ വിഎസ്‌ സുനിൽകുമാർ

കൊച്ചി > കിസാൻ സമ്മാൻ നിധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന സർക്കാർ നടത്തിയതിനു ശേഷം സ്വന്തമായി പദ്ധതി വീണ്ടും ഉദ്ഘാടം ചെയ്‌ത്‌ കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം. ഫെഡറൽ തത്വങ്ങൾ പ്രകാരം ഇത്തരം പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം അതതുസംസ്ഥാന സർക്കാരിന്റെ ചുമതലയാണ്‌. ഇതനുസരിച്ച്‌ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് കൃഷിമന്ത്രി വി എസ്‌ സുനിൽ കുമാർ നിർവഹിച്ചു. എന്നാൽ കീഴ്‌വഴക്കങ്ങൾ ലംഘിച്ച്‌ തിരുവനന്തപുരത്ത്‌ കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം പദ്ധതിയുടെ സമാന്തര ഉദ്‌ഘാടനം നടത്തി. 

ചില കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അൽഫോണ്‍സ് കണ്ണന്താനം തിരുവനന്തപുരം കഴക്കൂട്ടത്ത് കിസാൻ സമ്മാനനിധി പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നില്ല. കണ്ണന്താനത്തിന്റെ സമാന്തര ഉദ്ഘാടനം ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണെന്നും  കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം പാർട്ടി പരിപാടിയാക്കി മാറ്റുകയാണ് അൽഫോൺസും ബിജെപിയും ചെയ്യുന്നതെന്നും മന്ത്രി വി എസ്‌ സുനിൽ കുമാർ പറഞ്ഞു . മൂന്ന് ഗഡുക്കളായി ആറായിരം രൂപ കർഷകർക്ക് നൽകുന്നതാണ് കിസാൻ സമ്മാനനിധി പദ്ധതി.

നേരത്തെയും ഇത്തരം ‘ഹൈജാക്ക്’ പരിപാടികൾ അൽഫോണ്‍സ് കണ്ണന്താനം നടത്തിയിട്ടുണ്ട്. ‘ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ട്’ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെ കണ്ണന്താനം ഉദ്ഘാടനം നടത്താൻ ശ്രമിച്ചിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2SkVgEd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages