എൽഡിഎഫിന‌് മുല്ലപ്പള്ളിയുടെ സർട്ടിഫിക്കറ്റ‌് വേണ്ട: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

എൽഡിഎഫിന‌് മുല്ലപ്പള്ളിയുടെ സർട്ടിഫിക്കറ്റ‌് വേണ്ട: കോടിയേരി


ഇടതുപക്ഷത്തിന‌് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രന്റെ സർട്ടിഫിക്കറ്റ‌് ആവശ്യമില്ലെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ 18 സീറ്റ‌് എൽഡിഎഫ‌് നേടും.

കോൺഗ്രസുകാർ ബിജെപിയിൽ പോകാതെ കോൺഗ്രസുകാരായി തന്നെ നിൽക്കുമെന്ന‌് മുല്ലപ്പള്ളി ഉറപ്പുവരുത്തട്ടെ. കേരളത്തിൽ യുഡിഎഫും ബിജെപിയും ഒന്നിച്ചുപ്രവർത്തിക്കുകയാണ‌്. അതിന്റെ ഭാഗമായാണ‌് കേന്ദ്ര സർക്കാർ പി ജയരാജൻ, ടി വി രാജേഷ‌് എന്നിവർക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത‌്. ഇതുകൊണ്ടൊന്നും  സിപിഐ എമ്മിനെ ഭയപ്പെടുത്താനാകില്ലെന്നും കോടിയേരി പറഞ്ഞു. ലൈഫ‌് പദ്ധതിയുടെ ഭാഗമായി  എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി നിർമിക്കുന്ന ഭവന സമുച്ചയത്തിന‌് ശിലാസ്ഥാപനം നടത്തുകയായിരുന്നു കോടിയേരി.

കേന്ദ്ര സർക്കാരിനും മുൻ യുഡിഎഫ‌് സർക്കാരിനുമുള്ള പാഠമാണ‌് എൽഡിഎഫ‌് സർക്കാർ നടപ്പാക്കുന്ന ജനകീയ പദ്ധതികൾ. കേരളത്തെ ഞെരിച്ചമർത്താനാണ‌് കേന്ദ്രം ശ്രമിക്കുന്നത‌്. എന്നിട്ടും ഒട്ടേറെ പദ്ധതികൾ ഇവിടെ നടപ്പാക്കുന്നു. ഭൂപരിഷ‌്കരണത്തിന‌ു ശേഷമുള്ള ഏറ്റവും മികച്ച ജനക്ഷേമ പദ്ധതിയാണ‌് ലൈഫ‌് പദ്ധതിയെന്നും കോടിയേരി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2SHQjK1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages