കെ എം മാണി സെന്ററിന്റെ പേരിൽ നിഷ ജോസ‌് പൊതുവേദിയിലേക്ക‌്; യുവനിരയ‌്ക്കും ജോസ‌ഫ‌് വിഭാഗത്തിനും അമർഷം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

കെ എം മാണി സെന്ററിന്റെ പേരിൽ നിഷ ജോസ‌് പൊതുവേദിയിലേക്ക‌്; യുവനിരയ‌്ക്കും ജോസ‌ഫ‌് വിഭാഗത്തിനും അമർഷം

കോട്ടയം> കെ എം മാണിയുടെ 86 -ാം ജന്മദിനത്തോടനുബന്ധിച്ച‌് ആരംഭിച്ച സെന്ററിന്റെ ചെയർ പെഴ‌്സണായി ജോസ‌് കെ മാണി എംപിയുടെ ഭാര്യ നിഷ പൊതുവേദിയിൽ കൂടുതൽ സജീവമാകുന്നു. നീക്കത്തെ ആശങ്കയോടെ നിരീക്ഷിച്ച‌് യുവനിരയും പി ജെ ജോസഫ‌്  വിഭാഗവും.

കെ എം മാണി സെന്റർ ഫോർ ബജറ്റ് റിസർച്ച‌് എന്ന പേരിൽ രൂപീകരിച്ച  സംഘടനയുടെ ചെയർപേഴ‌്സൺ ആണ‌് നിഷ ജോസ‌് കെ മാണി. സെന്ററിന്റെ ആദ്യ പരിപാടി ശനിയാഴ‌്ച കോട്ടയത്താണ‌്. നിഷയെ തെരഞ്ഞെടുപ്പ‌് രംഗത്തിറക്കാനുള്ള നീക്കമായാണ‌് ഇതിനെ കാണുന്നതെന്ന‌് ജോസഫ‌് വിഭാഗത്തിന്റെ പ്രമുഖ നേതാവ‌്  പറഞ്ഞു. "കെ എം മാണിയുടെ ബജറ്റും അധ്വാന വർഗ സിദ്ധാന്തവും’ വിഷയത്തിൽ അന്താരാഷ്ട്ര പ്രബന്ധാവതരണ മത്സരമാണ‌് ശനിയാഴ‌്ച.

ലോക‌്സഭാ തെരഞ്ഞെടുപ്പ‌് അടുത്തിരിക്കെ രണ്ട‌് സീറ്റ‌് ആവശ്യവുമായി കേരള കോൺഗ്രസ‌് എമ്മിൽ പി ജെ ജോസഫ‌്–-മാണി ശീതസമരം ശക്തമായ ഘട്ടത്തിലാണ‌്  സെന്റർ രൂപീകരണവും നിഷയുടെ രംഗപ്രവേശവും. ഇവർ കോട്ടയം സീറ്റിൽ സ്ഥാനാർഥിയാകുമെന്ന പ്രചാരണം ശക്തമായിരുന്നു. ‘സ‌്ത്രീകൾ എല്ലാ രംഗത്തും സജീവകമാകുന്ന സമയമല്ലെ’ എന്നായിരുന്നു ഇതേകുറിച്ച‌് ജോസ‌് കെ മാണി മാധ്യമ പ്രവർത്തകരോട‌് ആദ്യം പ്രതികരിച്ചത‌്. പാർടിയിൽ അമർഷം ശക്തമായപ്പോൾ ‘നിഷ മത്സരിക്കില്ല’ എന്ന വാർത്താകുറിപ്പ‌് ഇറക്കി. എന്നാലും മാണിയുടെ മനസ്സിലെ കോട്ടയം സ്ഥാനാർഥി ആരെന്നതിനുള്ള ഉത്തരം പാർടിയിലുള്ളവരെയെല്ലാം ആശങ്കയിലാക്കുന്നു.

യൂത്ത‌് ഫ്രണ്ട‌് പ്രസിഡന്റ‌ടക്കം സ്ഥാനാർഥിത്വം ആവശ്യപ്പെട്ട‌് പരസ്യമായി രംഗത്തെത്തിയിരിക്കുന്ന രണ്ടാംഘട്ടത്തിലാണ‌് വീണ്ടും നിഷയുടെ രംഗപ്രവേശം. നീരസക്കാരെയെല്ലാം ഒഴിവാക്കാൻ മാണി ലക്ഷ്യമിടുന്നുവെന്ന പ്രചാരണവും ശക്തമായിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2SSAMYA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages