കൊച്ചി/ പാലക്കാട‌്
അനുഭവങ്ങളുടെ നേർക്കാഴ‌്ചയാണ‌് വികസനമെന്ന‌് തെളിയിക്കുന്നതായിരുന്നു എൽഡിഎഫ‌് കേരള സംരക്ഷണയാത്രാ സ്വകരണത്തിനെത്തിയ ജനാവലി. സർവമേഖലയിലും കേരളം ആയിരം ദിവസംകൊണ്ട‌് കൈവരിച്ച വികസനത്തിളക്കം യാത്രകളുടെ സ്വീകരണയോഗത്തിലും കണ്ടു.
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ നയിക്കുന്ന തെക്കൻ മേഖലാ യാത്ര ബുധനാഴ‌്ച എറണാകുളം ജില്ലയിൽ പര്യടനം തുടങ്ങി. ജില്ലാ അതിർത്തിയായ പൈങ്ങോട്ടൂരിൽ യാത്രയെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ‌്, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് എടപ്പരത്തി, എന്നിവരുടെ നേതൃത്വത്തിൽ വരവേറ്റു. തുടർന്ന് കോതമംഗലത്ത് ആദ്യ സ്വീകരണം. ഉച്ചയ്ക്കുശേഷം മൂവാറ്റുപുഴ ടൗൺഹാൾ ഗ്രൗണ്ട്, പിറവം വലിയ പള്ളി ഗ്രൗണ്ട്, പട്ടിമറ്റം എന്നിവിടങ്ങളിലും പകിട്ടാർന്ന സ്വീകരണങ്ങൾ ലഭിച്ചു. വ്യാഴാഴ‌്ച പെരുമ്പാവൂർ, അങ്കമാലി, ആലുവ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം കളമശേരിയിൽ സമാപിക്കും.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കൻ മേഖലാ യാത്ര വള്ളുവനാട്ടിലൂടെയാണ‌്ജില്ലയിൽ പ്രവേശിച്ചത‌്.
രാവിലെ പാലക്കാട് ജില്ലാതിർത്തിയായ പുലാമന്തോൾ പാലത്തിൽ എൽഡിഎഫ് ജില്ലാനേതാക്കൾ വരവേറ്റു. സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ചന്ദ്രൻ, എൻ എൻ കൃഷ‌്ണദാസ്, എൽഡിഎഫ് ജില്ലാ കൺവീനർ വി ചാമുണ്ണി, സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് എന്നിവർ ചേർന്ന് സ്വീകരിച്ചു
തൃത്താല മണ്ഡലത്തിലെ കൂറ്റനാടായിരുന്നു ആദ്യസ്വീകരണം. തുടർന്ന് പട്ടാമ്പി, ഷൊർണൂർ മണ്ഡലത്തിലെ ചെർപ്പുളശേരി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം മണ്ണാർക്കാട്ട് സമാപിച്ചു. വ്യാഴാഴ‌്ച ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ,ചിറ്റൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും.
from Kerala || Deshabhimani Online News https://ift.tt/2U9KqCU
via IFTTT
No comments:
Post a Comment