കൊച്ചി> സ്വന്തമായി വീടെന്ന സ്വപ്‌നം സ്വപ്‌നമായിത്തന്നെ നിലനിര്‍ത്തി മണ്ണടിയുന്ന നിരവധി മനുഷ്യരുണ്ട്. അവരുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ നടപ്പിലാക്കിയത്. ഇന്ന‌് നിരവധി കുടുംമ്പങ്ങളാണ‌് ലൈഫ‌് പദ്ധതിവഴി ലഭിച്ച സ്വന്തം വീട്ടിൽ കഴിയുന്നത‌്. ഭൂരഹിതരായ 400 പേര്‍ക്കുള്ള ആധുനിക ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം പെരിന്തല്‍മണ്ണയില്‍ നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ‌്ബുക്കിൽ കുറിച്ചു.
ഫേസ‌്ബുക്ക‌് പോസ്റ്റിന്റെ പൂർണരൂപം...
നഗരങ്ങള്‍ വികസിക്കുകയും ഗ്രാമജീവിതം ദുരിതമയമായി തന്നെ നിലനില്‍ക്കുകയും ചെയ്യുന്ന വികസന മാതൃകകളാണ് രാജ്യത്തെങ്ങുമുള്ളത്. രാജ്യത്തെ ഈ പൊതു ചിത്രത്തില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിന്റെ വികസനം. വികസനം ഏതെങ്കിലും പ്രദേശത്തോ ഏതെങ്കിലും ജനവിഭാഗങ്ങളിലോ കേന്ദ്രീകരിക്കപ്പെടരുതെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. സ്വന്തമായി വീടെന്ന സ്വപ്‌നം സ്വപ്‌നമായിത്തന്നെ നിലനിര്‍ത്തി മണ്ണടിയുന്ന നിരവധി മനുഷ്യരുണ്ട്. അവരുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ നടപ്പിലാക്കിയത്.
ഭൂരഹിതരായ 400 പേര്‍ക്കുള്ള ആധുനിക ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം പെരിന്തല്‍മണ്ണയില്‍ നിര്‍വഹിച്ച് സംസാരിച്ചു. എസ്.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട 640 കുടുംബങ്ങളുടെ സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ ദാനവും നിര്‍വഹിച്ചു.
from Kerala || Deshabhimani Online News https://ift.tt/2NlEfZX
via IFTTT
No comments:
Post a Comment