കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജികൾ പിൻവലിക്കാൻ തോമസ് ചാണ്ടി അപേക്ഷ നൽകി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 4, 2019

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജികൾ പിൻവലിക്കാൻ തോമസ് ചാണ്ടി അപേക്ഷ നൽകി

കൊച്ചി > അനധികൃതമായി ലേക്ക്‌ പാലസ് റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചെന്നാരോപിച്ച് വിജിലൻസ് രജിസ്റ്റർ ചെയ‌്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പിൻവലിക്കാൻ തോമസ് ചാണ്ടി എംഎൽഎ ഉൾപ്പെടെയുള്ളവർ അപേക്ഷ നൽകി. തോമസ് ചാണ്ടി ഡയറക‌്ടറായ വാട്ടർ വേൾഡ് ടൂറിസം കമ്പനിയുടെ ഉടമസ്ഥതിയിലുള്ളതാണ് ലേക് പാലസ് റിസോർട്ട്. കേസ് റദ്ദാക്കാൻ തോമസ് ചാണ്ടി, മക്കളായ ഡോ. ടോബി ചാണ്ടി, ബെറ്റി ചാണ്ടി, അമ്മ മേരി ചാണ്ടി, തോമസ് മാത്യു തുടങ്ങിയവർ നൽകിയ അഞ്ച് ഹർജികളാണ് പിൻവലിക്കാൻ കോടതിയുടെ അനുമതി തേടിയത്.

വലിയകുളം മുതൽ സീറോജെട്ടി വരെയുള്ള നിലം നികത്തി റോഡ് നിർമ്മിച്ചെന്ന കേസിൽ ആലപ്പുഴ മുൻ കലക‌്ടർ ഉൾപ്പെടെ പ്രതികളാണ്. സുഭാഷ് തീക്കാടൻ നൽകിയ പരാതിയിൽ കോട്ടയം വിജിലൻസ് കോടതിയുടെ നിർദേശ പ്രകാരമാണ് വിജിലൻസ് കേസെടുത്തത്. ഇതിനെതിരെ നൽകിയ ഹർജികളിൽ വാദം പൂർത്തിയാക്കി സിംഗിൾബെഞ്ച് വിധി പറയാൻ മാറ്റിയിരുന്നു. ഇതിനിടെയാണ് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹർജികൾ പിൻവലിക്കാൻ അനുവദിക്കണമെന്ന ആവശ്യം ഹർജിക്കാർ ഉന്നയിച്ചത്.



from Kerala || Deshabhimani ​Online ​News http://bit.ly/2BiVJky
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages