കോൺഗ്രസ‌് നേതാവിനെതിരെ ശക്തമായ മൊഴികൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

കോൺഗ്രസ‌് നേതാവിനെതിരെ ശക്തമായ മൊഴികൾ


 -
ആദിവാസി ബാലികയെ പീഡിപ്പിച്ച വയനാട്ടിലെ കോൺഗ്രസ‌് നേതാവിനെതിരെ സാക്ഷിമൊഴി ശക്തം. എല്ലാ സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തിയതായി സ‌്പെഷ്യൽ സ‌്ക്വാഡ‌് ഡിവൈഎസ‌്പി കുബേരൻ നമ്പൂതിരി പറഞ്ഞു. വയനാട‌് ഡിസിസി അംഗവും ബത്തേരി പഞ്ചായത്ത‌് മുൻപ്രസിഡന്റുമായ പ്രതി ഒ എം ജോർജിനെതിരെ ശക്തമായ മൊഴികളാണ‌് പൊലീസിന‌് ലഭിച്ചത‌്. പെൺകുട്ടിയുടെ വൈദ്യപരിശോധനാ റിപ്പോർട്ടിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചു.ഫോറൻസിക‌് പരിശോധനയുടെയും ജോർജിന്റെ ശബ്ദപരിശോധനയുടെയും ഫലം ലഭിക്കാനുണ്ട‌്. ജോർജ‌് പെൺകുട്ടിയോട‌് മൊബൈൽഫോണിൽ അശ്ലീലം സംസാരിക്കുന്നതിന്റെ ഓഡിയോ പൊലീസിന‌് ലഭിച്ചിരുന്നു.

പ്രതിയെ രണ്ട‌് ദിവസത്തേക്ക‌് കസ‌്റ്റഡിയിൽ വാങ്ങാൻ വെള്ളിയാഴ‌്ച കോടതിയിൽ അപേക്ഷ നൽകും. വ്യാഴാഴ‌്ച അപേക്ഷ നൽകാനായിരുന്നു തീരുമാനിച്ചതെങ്കിലും സാങ്കേതിക തടസ്സത്തെ തുടർന്ന‌് നടന്നില്ല.  തിങ്കളാഴ‌്ച പ്രതിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

കഴിഞ്ഞ അഞ്ചിനാണ‌് ജോർജിനെ അറസ‌്റ്റ‌് ചെയ‌്തത‌്. ആദിവാസി പെൺകുട്ടിയെ ഒന്നരവർഷത്തോളം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ ജനുവരി 29നാണ‌് കേസെടുത്തത‌്. അന്നുതന്നെ ഒളിവിൽപോയ പ്രതി ഒരാഴ‌്ചക്കുശേഷം കീഴടങ്ങുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന‌് പണം നൽകി കേസിൽനിന്നും രക്ഷപ്പെടാനും ശ്രമിച്ചു. ബത്തേരിയിലെ ഐഎൻടിയുസി നേതാവ‌് വഴിയാണ‌് പണം വാഗ‌്ദാനം ചെയ‌്തത‌്.

ജോർജിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ച‌് പൊലീസിന‌് സൂചനയുണ്ട‌്.  ഇക്കാര്യങ്ങൾ സംബന്ധിച്ച വിശദമായ ചോദ്യം ചെയ്യലിനാണ‌് പ്രതിയെ കസ‌്റ്റഡിയിൽ വാങ്ങുന്നത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2MTylPd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages