പത്തനംതിട്ട> തളികയിലെന്നവണ്ണം കൈയിൽ കിട്ടിയ അന്താരാഷ്‌ട്ര സ‌്റ്റേഡിയം വേണ്ടെന്നുവച്ച‌് യുവതലമുറയുടെ കായിക സ്വപ്‌നങ്ങൾ തല്ലിക്കൊഴിച്ച പത്തനംതിട്ട നഗരസഭ ഭരണക്കാർക്കെതിരെ നാട‌് ഒരുമിച്ചു. വീണാ ജോർജ‌് എംഎൽഎയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ‌്ക്വയറിൽ നടത്തിയ 12 മണിക്കൂർ സത്യഗ്രഹത്തിൽ പൊതുപ്രവർത്തകർ, യുവജനങ്ങൾ, കായികതാരങ്ങൾ, പരിശീലകർ, കലാകാരന്മാർ, സാംസ്‌കാരിക പ്രവർത്തകർ എന്നിവരെല്ലാം അണിചേർന്നു. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ സുവർണ നേട്ടം കൈവരിച്ച കായികതാരങ്ങളുടെയും ചലച്ചിത്ര താരങ്ങളുടെയും സാന്നിധ്യം ശ്രദ്ധേയമായി.
സംസ്ഥാന സർക്കാർ 2016 –-17 ലെ ബജറ്റിൽ പ്രഖ്യാപിച്ച‌് 50 കോടി രൂപ അനുവദിച്ച സ‌്റ്റേഡിയം നിർമാണത്തിനുള്ള കരാർ ഒപ്പിടേണ്ടെന്ന‌് വെള്ളിയാഴ്‌ച ചേർന്ന ഭരണസമിതി യോഗമാണ‌് തീരുമാനിച്ചത‌്. സ‌്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം നഗരസഭയ‌്ക്ക‌് നഷ്ടപ്പെടുമെന്ന‌് ആരോപിച്ചാണ‌് യുഡിഎഫ‌് ഭരണസമിതി പിന്മാറിയത‌്. സ‌്റ്റേഡിയത്തിന‌് മുൻ എംഎൽഎ കെ കെ നായരുടെ പേര‌് കൊടുക്കണമെന്നും സ‌്റ്റേഡിയം മേൽനോട്ടത്തിനുള്ള 10 അംഗ സമിതിയിൽ ചെയർപേഴ‌്സൺ കൂടാതെ ഒരു നഗരസഭാംഗം കൂടി വേണമെന്നും ആവശ്യപ്പെട്ടാണ‌് കരാർ ഒപ്പിടുന്നത‌് രണ്ടു വർഷം വൈകിച്ചത‌്. സ‌്റ്റേഡിയത്തിന്റെ പേര‌് കെ കെ നായർ ജില്ലാ സ‌്റ്റേഡിയം എന്നായിരിക്കുമെന്ന‌് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
വ്യാഴാഴ്ച മന്ത്രി ഇ പി ജയരാജന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗം സ‌്പോർട‌്സിന്റെ ചുമതലയുള്ള സ്ഥിരംസമിതി അധ്യക്ഷയെയും സമിതിയിൽ ഉൾപ്പെടുത്താനും തയ്യാറായി. എന്നാൽ, നഗരസഭാസമിതി യോഗം ചേർന്ന‌് കരാർ ഒപ്പുവയ‌്ക്കേണ്ടതില്ലെന്ന‌് തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ ആരംഭിക്കുന്ന ജനകീയ പ്രക്ഷോഭത്തിന‌് തുടക്കംകുറിച്ചു നടന്ന സത്യഗ്രഹം കെഎസ‌്എഫ‌്ഇ ചെയർമാൻ അഡ്വ. പീലിപ്പോസ‌് തോമസ‌് ഉദ‌്ഘാടനം ചെയ‌്തു. സിപിഐ എം പത്തനംതിട്ട ഏരിയ സെക്രട്ടറി എൻ സജികുമാർ അധ്യക്ഷനായി.
from Kerala || Deshabhimani Online News http://bit.ly/2G7O8JM
via IFTTT
No comments:
Post a Comment