കോട്ടയം> കെവിന്‍ വധകേസുമായി ബന്ധപ്പെട്ട് കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എസ്ഐ എം എസ് ഷിബുവിനെ സർവീസിൽനിന്നു പുറത്താക്കും. പ്രതിയിൽനിന്നു കോഴ വാങ്ങിയ സംഭവത്തിൽ എഎസ്ഐ ടി എം ബിജുവിനെ പിരിച്ചുവിട്ടു. കെവിനെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടും കേസെടുത്തില്ല, വീട് ആക്രമിക്കപ്പെട്ടു എന്ന‌് കാണിച്ച് കെവിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല തുടങ്ങിയ കാരണങ്ങളാണ‌് ഷിബുവിനു മേല്‍ ചുമത്തിയിട്ടുള്ളത്. ഐജി വിജയ് സാഖറെയാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത്.
ഡ്രൈവറായിരുന്ന എം എൻ അജയകുമാറിന്റെ ഇൻക്രിമെന്റ് മൂന്നു വർഷം പിടിച്ചുവയ്ക്കും. കെവിൻ വധക്കേസിൽ കേസിലെ മുഖ്യപ്രതി സാനു ചാക്കോയിൽനിന്ന് 2000 രൂപ കോഴ വാങ്ങിയെന്നാണ് ബിജുവിനും അജയകുമാറിനും എതിരെയുള്ള കുറ്റം. വിഷയത്തില്‍ ഷിബുവിനെതിരെ മുമ്പ് വകുപ്പുതല അന്വേഷണം നടത്തിയിരുന്നു. ഷിബു കുറ്റക്കാരനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഡി വൈ എസ് പി പാര്‍ഥസാരഥി പിള്ളയായിരുന്നു വകുപ്പുതല അന്വേഷണം നടത്തിയത്.
from Kerala || Deshabhimani Online News http://bit.ly/2GsNxCz
via IFTTT
No comments:
Post a Comment