പ്രളയത്തെ അതിജീവിച്ച് മുടക്കുഴയില്‍ കുടുംബശ്രീയുടെ കൊയ്ത്തുത്സവം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

പ്രളയത്തെ അതിജീവിച്ച് മുടക്കുഴയില്‍ കുടുംബശ്രീയുടെ കൊയ്ത്തുത്സവം

കാക്കനാട് > പ്രളയത്തെ അതിജീവിച്ച് നൂറുമേനി വിളയിച്ച് കുടുംബശ്രീ. മുടക്കുഴ പഞ്ചായത്ത് ആറാം വാര്‍ഡിലെ  സുമംഗലി കാര്‍ഷിക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ്റ് ഷൈമി വര്‍ഗീസ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.

മുടക്കുഴ ഗ്രാമപഞ്ചായത്തിലെ നമ്പൂതിരി പാടശേഖരത്തില്‍ അഞ്ച് ഏക്കറിലാണ് നെല്‍കൃഷി നടത്തിയത്. ആഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ പാടശേഖരത്തിലെ കൃഷി പൂര്‍ണ്ണമായും നശിച്ചിരുന്നു. പ്രളയത്തെ അതിജീവിച്ച് കൃഷി ചെയ്ത കര്‍ഷകര്‍ക്ക് നൂറുമേനി വിളവാണ് ലഭിച്ചത്. പാട്ടത്തിനെടുത്ത അഞ്ചേക്കര്‍ പാടശേഖരത്തില്‍ ഭദ്ര ഇനത്തില്‍പ്പെട്ട നെല്ലാണ് കൃഷി ചെയ്തത്. ജൈവ വളവും, ജൈവ നാശിനികളുമാണ് കൃഷിക്കായി ഉപയോഗിച്ചത്.


മുടക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.റ്റി അജിത് കുമാര്‍, മെബര്‍മാരായ ബിപിന്‍ പുനത്തില്‍, പി.കെ.രാജു, മുടക്കുഴ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്റ് പി.പി.അവറാച്ചന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി. ഗീവര്‍ഗീസ്, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വിജയം, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അയ്യപ്പ ദാസ്, സിഡിഎസ് ചെയര്‍പേര്‍സണ്‍ സോഫി രാജന്‍, വൈസ് ചെയര്‍പേര്‍സണ്‍ സാലി ബിജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.



 



from Kerala || Deshabhimani ​Online ​News http://bit.ly/2N3fNwf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages