ചിറ്റിലപ്പിള്ളിയുടെ കമ്പനിയെ കുറിച്ചുള്ള മതിപ്പ് നഷ്ടപ്പെട്ടെന്ന് ഹൈക്കോടതി; വേണ്ടിവന്നാൽ അന്വേഷണത്തിന് ഉത്തരവിടും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 5, 2019

ചിറ്റിലപ്പിള്ളിയുടെ കമ്പനിയെ കുറിച്ചുള്ള മതിപ്പ് നഷ്ടപ്പെട്ടെന്ന് ഹൈക്കോടതി; വേണ്ടിവന്നാൽ അന്വേഷണത്തിന് ഉത്തരവിടും

കൊച്ചി> വീഗാലാൻഡിൽ വീണു പരിക്കേറ്റ കോട്ടപ്പുറം സ്വദേശി വിജേഷ് വിജയന് നഷ്ടപരിഹാരം നൽകാതെ വാശി പിടിക്കുന്നതിനാൽ ചിറ്റിലപ്പിള്ളിയുടെ കമ്പനിയോടുള്ള മതിപ്പ് നഷ്ടപെട്ടെന്ന് ഹൈക്കോടതി. കമ്പനിക്കെതിരെ പ്രചരണം നടത്തിയെന്നു പറഞ്ഞ് വിജേഷിനെ പാഠം പടിപ്പിക്കുമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ തവണ കേസ് വന്നപ്പോൾ സ്വീകരിച്ച നിലപാടല്ല കമ്പനി ഇപ്പോൾ സ്വീകരിക്കുന്നത്. അപ്പക്കഷ്ണങ്ങൾ വലിച്ചെറിഞ്ഞ് പ്രശ്നം തീർക്കാൻ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. വിജേഷിന്റ കരുത്താണ് അവനെ ജീവിപ്പിക്കുന്നത്. അവന് എല്ലാ വിജയവും നേരുകയാണെന്നും കോടതി പറഞ്ഞു. കേസ് ഒരാഴ്ച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. 2002 ഡിസംബർ 22നാണ് കേസിനാസ്പദമായ സംഭവം.



from Kerala || Deshabhimani ​Online ​News http://bit.ly/2Stjn7T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages