കേരള ബാങ്ക‌് രൂപീകരണം : സഹകരണ നിയമഭേദഗതി ബിൽ സഭ പാസാക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

കേരള ബാങ്ക‌് രൂപീകരണം : സഹകരണ നിയമഭേദഗതി ബിൽ സഭ പാസാക്കി

തിരുവനന്തപുരം
കേരള ബാങ്ക‌് രൂപീകരണത്തിനുള്ള സഹകരണ നിയമഭേദഗതി പാസാക്കി. ജില്ലാ സഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കിൽ കൂട്ടിച്ചേർക്കുന്നതിനുള്ള  2019- ലെ കേരള സഹകരണ സംഘം(ഭേദഗതി) ബില്ലാണ‌് നിയമസഭ പാസാക്കിയത‌്. ബിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവതരിപ്പിച്ചു. ഇതോടെ കേരള ബാങ്ക‌് രൂപീകരണത്തിനുള്ള അടുത്ത നടപടിയിലേക്ക‌് കടക്കും.  ജില്ലാ സഹകരണ ബാങ്കുകളുടെ ആസ്തികളും ബാധ്യതകളും പൂർണമായും സംസ്ഥാന സഹകരണ ബാങ്കിൽ കൈമാറുന്നതുമായി ബന്ധപ്പെട്ടതാണ‌് പ്രധാന ഭേദഗതി. 

കൈമാറ്റത്തിന‌് കേവല ഭൂരിപക്ഷം മതി
സഹകരണരംഗത്തെ ഹ്രസ്വകാല വായ്പാഘടന ത്രിതല സംവിധാനത്തിൽനിന്ന് ദ്വിതല സംവിധാനത്തിലേക്ക് മാറ്റാൻ സർക്കാർ അനുമതി നൽകിയിരുന്നു. സംസ്ഥാന സഹകരണസംഘ ആക്ടിലെ 14–-ാം വകുപ്പ‌് പ്രകാരം രണ്ടോ അതിലധികമോ സഹകരണ സംഘങ്ങൾ കൂട്ടിച്ചേർക്കാനും ആസ‌്തിയും ബാധ്യതകളും കൈമാറ്റം ചെയ്യാനും അംഗങ്ങളുടെ മൂന്നിൽ രണ്ട‌് ഭൂരിപക്ഷം ആവശ്യമുണ്ട‌്. ജില്ലാ സഹകരണ ബാങ്കുകളുടെ ആസ‌്തികളും ബാധ്യതകളും കൈമാറാൻ ഈ വ്യവസ്ഥ തടസ്സമാണ‌്. ഇതിനാൽ മൂന്നിൽ രണ്ട‌് ഭൂരിപക്ഷം എന്ന വ്യവസ്ഥ കേവല ഭൂരിപക്ഷം എന്നാക്കി ഭേദഗതി ചെയ‌്ത‌് ഓർഡിനൻസ‌് ഇറക്കിയിരുന്നു. ഈ ഓർഡിനൻസിലെ വ്യവസ്ഥകളും ഉൾക്കൊള്ളുന്ന ബില്ലാണ‌് അവതരിപ്പിച്ചത‌്.

ജില്ലാബാങ്കുകളുടെ ആസ്‌തി ബാധ്യത സംസ്ഥാന സഹകരണ ബാങ്കിന‌് നൽകും. ജനറൽ ബോഡി വിളിച്ചുകൂട്ടി പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകൾ കേരള സംസ്ഥാന സഹകരണ ബാങ്കുമായി  കൂട്ടിചേർത്തുള്ള ഉത്തരവ‌് രജിസ‌്ട്രാർ പുറപ്പെടുവിക്കും. കൂട്ടിചേർക്കലിന്റെ തീയതി മുതൽ  ജില്ലാബാങ്കുകളിലെ അംഗങ്ങളുടെ ഓഹരികൾ അതേപോലെ സംസ്ഥാനബാങ്കിലെ ഓഹരിയാകും. കൂട്ടിചേർക്കൽ തീയതി മുതൽ ജില്ലാ ബാങ്കുകൾ ഇല്ലാതാകും. ഇതോടെ ജില്ലാ ബാങ്കിന്റെയും സംസ്ഥാന ബാങ്കിന്റെയും ഡയറക്ടർ ബോർഡും ഇല്ലാതാകും.

പുതിയ ബോർഡ‌് വരുന്നതുവരെ മൂന്ന‌് അംഗങ്ങളിൽ കൂടാത്ത ഇടക്കാല ബോർഡ‌ിനെ സർക്കാർ നാമനിർദേശംചെയ്യും.   ആഗോളതലത്തിൽ വായ്പാഘടനയിലെ മാറ്റങ്ങൾ പരിഗണിച്ച് സംസ്ഥാനത്തെ ഹൃസ്വകാല വായ്പാഘടനയെക്കുറിച്ച് പഠിക്കാൻ സർക്കാർ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഉന്നതതലത്തിൽ സംസ്ഥാന സഹകരണബാങ്കും മധ്യതലത്തിൽ ജില്ലാ സഹകരണ ബാങ്കുകളും നിലനിൽക്കുന്നത് പലിശഭാരം വർധിപ്പിക്കുന്നതല്ലാതെ  പ്രാഥമിക കാർഷിക സഹകരണസംഘങ്ങൾക്ക് നേട്ടമുണ്ടാക്കുന്നില്ലെന്ന‌് കമ്മിറ്റി ശുപാർശ ചെയ‌്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി. 

ലയനത്തിന് ശേഷമുണ്ടാവുന്ന സ്ഥാപനത്തിന് മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ്, എടിഎം തുടങ്ങിയ സൗകര്യങ്ങൾ പുതുതലമുറ ബാങ്കുകൾ ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ നൽകാനാകുമെന്നും നിർദേശിച്ചിട്ടുണ്ട്. എൻആർഐ നിക്ഷേപവും സ്വീകരിക്കാം. 2019ലെ കേരള ധനവിനിയോഗ ബില്ലും സഭ പാസാക്കി.



from Kerala || Deshabhimani ​Online ​News http://bit.ly/2TTT8Vu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages