ന്യൂഡല്‍ഹി > നാഷണല്‍ ഹെറാള്‍ഡ് ദിനപത്ര കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി. പത്രത്തിന്റെ കെട്ടിടം ഒഴിയാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പത്രത്തിന്റെ കെട്ടിടം ഒഴിയാനുള്ള ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി പറഞ്ഞത്. നാഷനല്‍ ഹെറാള്‍ഡ് പത്രത്തിെന്റ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് കമ്പനി കെട്ടിടം ഒഴിയണമെന്ന ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് ശരിവെക്കുകയായിരുന്നു.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളി. ഒഴിഞ്ഞുകൊടുക്കുന്നതിലുള്ള തീയതി കോടതി അറിയിച്ചിട്ടില്ല.
from Kerala || Deshabhimani Online News https://ift.tt/2VsYrvN
via IFTTT
No comments:
Post a Comment