ആദിവാസി പെൺകുട്ടിക്ക‌് പീഡനം; ഐഎൻടിയുസി വയനാട‌് ജില്ലാ ട്രഷറർ അറസ‌്റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

ആദിവാസി പെൺകുട്ടിക്ക‌് പീഡനം; ഐഎൻടിയുസി വയനാട‌് ജില്ലാ ട്രഷറർ അറസ‌്റ്റിൽ

മാനന്തവാടി> വയനാട്ടിൽ ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിൽ ഐഎൻടിയുസി വയനാട‌് ജില്ലാ ട്രഷറർ അറസ‌്റ്റിൽ.  ബത്തേരി കുപ്പാടി കുണ്ടാട്ടിൽ ഉമ്മറിനെയാണ‌് (47) അറസ‌്റ്റ‌് ചെയ‌്തത‌്. വയനാട‌് ഡിസിസി അംഗവും  മുൻ ബത്തേരി പഞ്ചായത്ത‌് പ്രസിഡന്റുമായ ഒ എം ജോർജ‌ാണ‌് പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ഒന്നരവർഷത്തോളം പീഡിപ്പിച്ചത‌്. സംഭവത്തിൽ അറസ‌്റ്റിലായ ജോർജ‌് റിമാൻഡിലാണ‌്.

ജോർജിനെ കേസിൽനിന്നും രക്ഷപ്പെടുത്താൻ പെൺകുട്ടിയുടെ പിതാവിന‌് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതിനും  കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതിനുമാണ‌് ഉമ്മറിനെതിരെ കേസ‌്. ഒളിവിലായിരുന്ന ഇയാൾ  പിടിക്കപ്പെടും എന്ന‌് ഉറപ്പായതോടെ തിങ്കളാഴ്ച പൊലീസിൽ കീഴടങ്ങി. പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ‌് മുഖ്യമന്ത്രിക്ക‌് പരാതി നൽകിയതിനെ തുടർന്നാണ‌് ഉമ്മറിനെതിരെ കേസെടുത്തത‌്.

 



from Kerala || Deshabhimani ​Online ​News https://ift.tt/2U34u9U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages