കേരളത്തിന്റെ സ‌്പൈസ‌് റൂട്ട‌് ടൂറിസത്തിന‌് ലോകരാജ്യങ്ങളുടെ പിന്തുണ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

കേരളത്തിന്റെ സ‌്പൈസ‌് റൂട്ട‌് ടൂറിസത്തിന‌് ലോകരാജ്യങ്ങളുടെ പിന്തുണ

ന്യൂഡൽഹി > ടൂറിസം വികസനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിച്ച  സ‌്പൈസ‌് റൂട്ട‌് പദ്ധതിക്ക‌് ലോകരാജ്യങ്ങളുടെ പിന്തുണ. കേരളവുമായി നൂറ്റാണ്ടുകളുടെ സുഗന്ധവ്യഞ്ജന വ്യാപാര ബന്ധമുണ്ടായിരുന്ന രാജ്യങ്ങളാണ‌് സ‌്പൈസ‌് റൂട്ട‌് പദ്ധതിക്ക‌് പിന്തുണ അറിയിച്ചത‌്. ഈ ബന്ധത്തിന്റെ ഭാഗമായുള്ള ചരിത്രസ‌്മാരകങ്ങളുടെ സംരക്ഷണവും വിനോദസഞ്ചാരികളെ ഇത്തരം കേന്ദ്രങ്ങളിലേക്ക‌് ആകർഷിക്കുകയുമാണ‌് പദ്ധതിയുടെ ലക്ഷ്യം.

സ‌്പൈസ‌് റൂട്ട‌് പദ്ധതി ചർച്ച ചെയ്യുന്നതിനായി യുനെസ‌്കോയും സംസ്ഥാന സർക്കാരും ഡൽഹിയിൽ വിളിച്ച യോഗത്തിൽ കേരളവുമായി പൗരാണിക വാണിജ്യബന്ധമുണ്ടായിരുന്ന 10 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. പതിറ്റാണ്ട‌ുമുമ്പാണ‌് സുഗന്ധവ്യഞ്ജന വ്യാപാരകാലത്തെ പൈതൃക സംരക്ഷണമെന്ന ലക്ഷ്യത്തോടെ മുസിരിസ‌് ഹെറിറ്റേജ‌് പദ്ധതി സംസ്ഥാന സർക്കാർ ആരംഭിച്ചത‌്. പദ്ധതിയുമായുള്ള സഹകരണം ചർച്ച ചെയ്യുന്നതിനായി ആഗസ‌്തിൽ കേരളത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കാൻ ധാരണയായതായി ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കൂടുതൽ വിദേശരാജ്യങ്ങളെ സെമിനാറിലേക്ക‌് ക്ഷണിക്കും. പൗരാണികബന്ധത്തെക്കുറിച്ച‌് അറിവുള്ള ചരിത്രപണ്ഡിതരെയും അയക്കാമെന്ന‌് വിദേശരാജ്യങ്ങൾ അറിയിച്ചിട്ടുണ്ട‌്. സ‌്മാരകങ്ങളുടെ സംരക്ഷണത്തോടൊപ്പം പുരാവസ‌്തുശാസ‌്ത്രപരവും നരവംശശാസ‌്ത്രപരവും ആയ പഠനങ്ങളും പദ്ധതിയുടെ ഭാഗമാണ‌്. ഇതിനായി ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ‌് സ്റ്റഡീസ‌് ഇൻ ദി കോസ്റ്റൽ ഹെറിറ്റേജ‌് ഓഫ‌് കേരള എന്ന സ്ഥാപനം  കൊടുങ്ങല്ലൂരിൽ സ്ഥാപിച്ചു. ഈ പഠനങ്ങൾക്കും മുസിരിസ‌്–- ആലപ്പുഴ ഹെറിറ്റേജ‌് പദ്ധതികൾക്കും ലോകരാജ്യങ്ങളുടെ പിന്തുണയും സഹകരണവും തേടിയിട്ടുണ്ട‌്.

മുസിരിസ‌് പദ്ധതിയുടെ ഭാഗമായി വിവിധ മ്യൂസിയങ്ങൾക്ക‌് തുടക്കമിട്ടിട്ടുണ്ട‌്. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി മ്യൂസിയങ്ങൾ സ്ഥാപിക്കുന്നതിനും സ‌്മാരകങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികൾ നടന്നുവരികയാണ‌്. തലശേരി തുറമുഖ പട്ടണ പൈതൃക സംരക്ഷണ പദ്ധതിക്കും തുടക്കമായിട്ടുണ്ട‌്. സുഗന്ധവ്യഞ‌്ജന വഴിയുടെ ഭാഗമായിരുന്ന കൊല്ലം, പൊന്നാനി തുറമുഖ പട്ടണങ്ങളിലെ പൈതൃകങ്ങൾ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾക്ക‌് വൈകാതെ തുടക്കമാകും. ഇത്തരത്തിൽ കേരളത്തിലെ വിവിധ തുറമുഖ പട്ടണങ്ങളുടെ പൈതൃക സംരക്ഷണ പദ്ധതികൾ നടപ്പാക്കുകയാണ‌് ലക്ഷ്യം.

മുസിരിസ‌്, ആലപ്പുഴ, തലശേരി പൈതൃക പദ്ധതികൾക്കായി 100 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട‌്. മ്യൂസിയങ്ങൾ സ്ഥാപിക്കുന്നതിന‌് 150 കോടി രൂപ നൽകിയിട്ടുണ്ട‌്. ആലപ്പുഴ പൈതൃകപദ്ധതിയുടെ നിർമാണ ഉദ‌്ഘാടനം 25ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പദ്ധതികൾക്ക‌് യുനെസ‌്കോ നല്ല പിന്തുണ നൽകുന്നുണ്ട‌്. കേരളത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാറിൽ 25 രാജ്യത്തിന്റെ പങ്കാളിത്തമാണ‌് ലക്ഷ്യമിടുന്നത‌്–- മന്ത്രി പറഞ്ഞു.

നെതർലൻഡ‌്സ‌്, പോർച്ചുഗൽ, മ്യാൻമർ രാജ്യങ്ങളുടെ അംബാസഡർമാരും ബ്രിട്ടീഷ‌് കൗൺസിൽ പ്രതിനിധി, ഇറാഖ‌് കൊമേഴ‌്സ്യൽ കോൺസലർ, അഫ‌്ഗാൻ എംബസി ചാർജ‌് ഡി അഫയേഴ‌്സ‌്, ഇറാൻ സെക്കൻഡ‌് കോൺസലർ, ഇന്തോനേഷ്യയുടെയും ചൈനയുടെയും പ്രതിനിധികൾ എന്നിവരാണ‌് ഡൽഹിയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തത‌്. തെക്കനേഷ്യൻ രാജ്യങ്ങളുടെ ചുമതലയുള്ള യുനെസ‌്കോ ഡയറക്ടർ, എറിക് ഫോൾട്ട‌്, സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോർജ‌്, ടൂറിസം ഡയറക്ടർ പി ബാലകിരൺ എന്നിവർ യോഗത്തിൽ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2TVYWOj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages